വരിഞ്ഞവിള
പള്ളി
പ്പെരുന്നാള്‍
കൊടിയേറി
മതസാഹോദര്യം വിളിച്ചറിയിക്കുന്ന വരിഞ്ഞവിള പള്ളിപ്പെരുന്നാളിന് പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ തിരുമേനിയുടെ കാര്‍മികത്വത്തില്‍ കൊടിയേറ്റി. ഞായറാഴ്ചമുതല്‍ ദിവസവും രാവിലെ 7.45ന് പ്രഭാത പ്രാര്‍ഥന, 8.45ന് കുര്‍ബാന. മെത്രാപ്പോലീത്തമാരായ മാത്യൂസ് മാര്‍ തേവോദോസ്യോസ്, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്, ഡോ. തോമസ് മാര്‍അത്താനാസിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് , ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രയോസ്, സഖറിയാസ് മാര്‍ അന്തോനിയോസ് എന്നിവര്‍ കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിക്കും. സപ്തംബര്‍ എട്ടിന് സഭാ തലവന്റെ കാര്‍മികത്വത്തില്‍ കുര്‍ബാന, 10.30ന് പ്രദക്ഷിണം, വൈകിട്ട് നാലിന് കൊടിയിറക്ക് എന്നിവ നടക്കും
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment