Pages

Monday, August 5, 2013

ഹര്‍ത്താല്‍ എന്തിന്? ബദല്‍ മാര്‍ഗ്ഗം എന്ത്?

ഹര്ത്താല് എന്തിന്?
ബദല് മാര്ഗ്ഗം എന്ത്?
ഹര്‍ത്താല്‍ എന്തിന്? ബദല്‍ മാര്‍ഗ്ഗം എന്ത്?ഹര്ത്താല്പ്രാകൃതവും ആഭാസകരവുമായ ഒരു സമരരീതിയാണ് എന്നതില്ആര്ക്കും തര്ക്കമില്ല. പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ ഹര്ത്താല്മൂലം കേരളത്തിനുണ്ടാകുന്ന കോടിക്കണക്കിനു രൂപയുടെ നഷ്ടവും ജനങ്ങളുടെ ബുദ്ധിമുട്ടുകളും പരിഹരിക്കാന്കഴിയുന്നതുമല്ല. പക്ഷേ ജനവിരുദ്ധമായ ഇത്തരം സമരമാര്ഗ്ഗങ്ങള്ക്കെതിരെ പ്രതികരിക്കാന്ഭയം മൂലം ജനങ്ങള്തയ്യാറാവുന്നില്ല. ഭയത്തെ മുതലെടുത്ത് രാഷ്ട്രീയക്കാരും സംഘടനകളും വിജയം നേടുന്നു. ഭയം ജനങ്ങളെ വീടുകളില്തളച്ചിടുമ്പോള്അതിനെ ഹര്ത്താലിന്റെ വിജയമായി കണ്ട് ഇത്തരക്കാര്അതാഘോഷിക്കുന്നു. ഹര്ത്താല്സമ്പൂര്ണ്ണമെന്നും വിജയകരമെന്നും അവര്വിധിയെഴുതുകയും ചെയ്യുന്നു.ഹര്ത്താലിനെതിരെ പലകോണുകളില്നിന്നും പ്രതിഷേധത്തിന്റെ സ്വരമുയരുകയാണ്. ഒറ്റപ്പെട്ടു കേള്ക്കുന്ന സ്വരങ്ങള്യോജിപ്പിച്ചു കൊണ്ടു വരികയാണ് ആദ്യം ചെയ്യേണ്ടത്. ഭയത്തെ കീഴടക്കി ജനം അനീതിക്കെതിരെ പ്രതികരിക്കാനും പ്രവര്ത്തിക്കാനും തയ്യാറാവണം. ബന്ദ്, ഹര്ത്താല്എന്നീ സമരമാര്ഗ്ഗത്തോട് താല്പര്യമില്ലാത്തവരുടെ മേല്അത് അടിച്ചേല്പ്പിക്കാന്ആര്ക്കും അവകാശമില്ല. ഹര്ത്താല്ദിനത്തില്വാഹനങ്ങള്ക്കു നേരെയും ജനങ്ങള്ക്കു നേരെയും കല്ലെറിയുന്നതും ആളുകളെ വിരട്ടി ഓടിക്കുന്നതും കാടത്തവും ഗുണ്ടായിസവുമാണ്. ഇത്തരം സംഭവങ്ങള്ത്തെതിരെ ശക്തമായി പ്രതികരിക്കാനാണ് ജനപക്ഷത്തിന്റെ തീരുമാനം
ഹര്ത്താല്കൊണ്ട് വ്യക്തിപരമായ നഷ്ടങ്ങള്ഉണ്ടാകാത്തിടത്തോളം കാലം അത് ആസ്വദിക്കാനാണ് മലയാളികള്ക്ക് താല്പര്യം. ഹര്ത്താലിനെ ദേശീയോത്സവമാക്കി കള്ളും കോഴിയുമായി വീടിനുള്ളില്സുരക്ഷിതനാവുന്നു ഒരു ശരാശരി മലയാളി. അന്നന്നത്തെ ആഹാരത്തിനു വേണ്ടി പണിയെടുക്കുന്ന, ഒരു ദിവസത്തെ അധ്വാനം മുടങ്ങിയാല്പട്ടിണിയാകുന്ന ആളുകളെക്കുറിച്ച് അത്തരക്കാര്ക്കു ചിന്തിക്കേണ്ട കാര്യവുമില്ല. ഹര്ത്താല്മൂലം നഷ്ടമാകുന്ന കോടികളെക്കുറിച്ചും മലയാളി ബോധവാനല്ല. ബോധമുണ്ടായാല്തന്നെ മറ്റാരെങ്കിലും ഇതിനെതിരെ പ്രതികരിക്കട്ടെ എന്ന മനോഭാവവും. ചിന്താഗതിക്കാണു മാറ്റമുണ്ടാകേണ്ടത്. ഓരോ ഹര്ത്താലും ഓരോ വ്യക്തിയുടേയും കീശയില്വലിയ ഓട്ടകള്ശേഷിപ്പിച്ചിട്ടാണ് കടന്നു പോകുന്നതെന്ന് ജനങ്ങള്ബോധപൂര്വ്വം ചിന്തിക്കുകയും മനസിലാക്കുകയും വേണം. നേട്ടമുണ്ടാക്കുന്നുവെങ്കില്അത് ഹര്ത്താല്നടത്തുന്നവര്മാത്രമാണ്. 

ഹര്
ത്താല്രാഷ്ട്രീയ പ്രവര്ത്തകരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ സാന്നിധ്യം ജനങ്ങളെ അറിയിക്കാനുള്ള ഏറ്റവും നല്ല മാര്ഗ്ഗമാണ്. അതിനാല്അത് സമ്പൂര്ണ്ണ വിജയമാക്കുവാനാവും അതിന് ആഹ്വാനം ചെയ്യുന്ന ഓരോ പാര്ട്ടിയുടേയും സംഘടനയുടേയും ശ്രമം. എന്തൊക്കെ ആയാലും പൊതുജനം മടുത്തു. ഇവിടുത്തെ രാഷ്ട്രീയ പാര്ട്ടികള്വിചാരിച്ചാല്‍ 100 പേരെ പോലും ഹര്ത്താലിനായി അണിനിരത്താനാവില്ല. എന്നിട്ടും ഏതെങ്കിലുമൊരു ഈര്ക്കില്പാര്ട്ടി വിചാരിച്ചാല്പോലും കേരളം നിശ്ചലമാകുന്നു. നിസ്സാരമായ കാര്യങ്ങള്ക്കു പോലും ഹര്ത്താല്നടത്തി രാഷ്ട്രീയ പാര്ട്ടികള്ജനങ്ങളില്നിന്നും അകലുകയാണ്. ബ്രിട്ടീഷുകാരുടെ കൊള്ളയ്ക്കെതിരെ പോരാടുന്നതിന് മഹാത്മാഗാന്ധി സമാധാനപരമായ മാര്ഗ്ഗങ്ങളിലൂടെ നടപ്പാക്കിയ ബന്ദ് ഇന്ന് ജനങ്ങളെ ദ്രോഹിക്കുന്നതിനും അവര്ക്കെതിരെ അക്രമം അഴിച്ചു വിടുന്നതിനുമുള്ള അവസരമാക്കി രാഷ്ട്രീയ പാര്ട്ടികള്മാറ്റിയിരിക്കുന്നു. സ്വന്തം കാര്യസാധ്യത്തിനു വേണ്ടി പോലും ഹര്ത്താലും ബന്ദും ഗുണ്ടായിസവും പ്രയോഗിക്കുന്നവരെ ജനങ്ങള്നേരിടുകയാണു വേണ്ടത്. ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്ട്ടി ഹര്ത്താലിനു ആഹ്വാനം ചെയ്യുമ്പോള്തങ്ങള്കടകള്നിര്ബന്ധപൂര്വ്വം അടപ്പിക്കില്ലെന്നും ബസിനു കല്ലെറിയില്ലെന്നും പറയാന്ചങ്കൂറ്റമുണ്ടോ? രാഷ്ട്രീയപാര്ട്ടികള്ഉന്നയിക്കുന്ന വിഷയങ്ങളോട് ജനങ്ങള്കൂടി അനുകൂലിക്കുമ്പോള്മാത്രമല്ലേ ബന്ദോ ഹര്ത്താലോ ജനങ്ങളുടെ അറിവോടെയും അവര്ക്കുവേണ്ടിയും നടത്തപ്പെടുന്നു എന്നു പറയാനാവൂ?
സദ്ദാം ഹുസൈനെ അമേരിക്ക വധിച്ചതില്പ്രതിഷേധിച്ച് ഹര്ത്താല്നടത്തിയ ലോകത്തിലെ തന്നെ ഏക സംസ്ഥാനം കേരളമാണ്. സ്ഥിതി മാറണം. വളരെ ഗൗരവമുള്ള പ്രശ്നങ്ങളാണെങ്കില്‍ 10 ദിവസമോ 100 ദിവസമോ ഹര്ത്താല്നടത്തട്ടെ. പക്ഷേ ആവശ്യം നേടിയെടുത്ത ശേഷം മാത്രമേ ഹര്ത്താലില്നിന്നും പിന്മാറാന്പാടുള്ളു. അല്ലാതെ പെട്രോളിനോ ഡീസലിനോ അരിക്കോ പച്ചക്കറിക്കോ വിലകൂടിയതില്പ്രതിഷേധിച്ച് ഒന്നോ രണ്ടോ ദിവസം ജനജീവിതം സ്തംഭിപ്പിച്ചതിനു ശേഷം ഒരു പ്രയോജനവുമില്ലാതെ ഹര്ത്താലില്നിന്നും പിന്മാറുന്നതിനോടു യോജിക്കാനാവില്ല. ഹര്ത്താല്നടത്തുന്നത് ആവശ്യങ്ങള്നേടിയെടുക്കാനാവണം. അത് നേടിയെടുക്കാതെ അതില്നിന്നു പിന്മാറാന്പാടില്ല. ഇന്ന് കേരളത്തില്നടക്കുന്ന ഹര്ത്താലുകളെല്ലാം വെറും പ്രഹസനങ്ങള്മാത്രം. തങ്ങളുടെ രാഷ്ട്രീയ പാര്ട്ടികള്ഇവിടെയുണ്ടെന്നു ജനങ്ങളെ അറിയിക്കുന്നത് ഇത്തരം ഹര്ത്താലിലൂടെ മാത്രമാണെന്ന് നാം തിരിച്ചറിയണം. ജനനന്മയ്ക്കായി അവര്ക്ക് യാതൊന്നും ചെയ്യാന്കഴിയുന്നില്ല. എന്നാല്ജനങ്ങളെ ദ്രോഹിച്ചുകൊണ്ട് തങ്ങളുടെ സാന്നിധ്യമറിയിച്ചേക്കാം എന്നവര്കരുതുന്നു. ഇന്ന് സമരങ്ങളും യോഗങ്ങളും ഉപവാസങ്ങളുമൊന്നും നടത്താന്രാഷ്ട്രീയ പാര്ട്ടികള്ക്ക് ആളെ കിട്ടുന്നില്ല. അതിനായി ഉള്ള കുറുക്കു വഴിയാണ് ഹര്ത്താല്‍. എന്തൊക്കെ ആയാലും പൊറുതി മുട്ടിയ സാധാരണക്കാര്ഇതിനെതിരെ ശക്തമായി പ്രതികരിക്കണം, സംഘടിക്കണം.ഹര്ത്താലിനു പകരം ജനത്തെ ബുദ്ധിമുട്ടിക്കാതെ ഒരു ബദല്മാര്ഗ്ഗം കണ്ടെത്തിയേ തീരു. ഇതിലേക്കായി ഒക്ടോബര്രണ്ടിന് എറണാകുളത്തു വച്ച് രാഷ്ട്രീയ, സംഘടന, മതനേതാക്കളെയും പൗരപ്രമുഖരെയും ജനപ്രതിനിധികളെയുമെല്ലാം ഉള്പ്പെടുത്തി ഒരു പൊതു ചര്ച്ചയിലൂടെ ഇതിനൊരു പോംവഴി കാണാനാണ് ജനപക്ഷത്തിന്റെ തീരുമാനം.ഹര്ത്താലെന്ന മഹാവിപത്തിനെതിരെയുള്ള പ്രവര്ത്തനങ്ങള്ജനപക്ഷം ശക്തമാക്കുന്നു. ഹര്ത്താലിനെതിരെ ജനങ്ങളെ ബോധവത്ക്കരിക്കേണ്ട ആവശ്യമില്ല. എല്ലാ ജനങ്ങളും ഹര്ത്താലിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവാന്മാരാണ്. അടുത്ത ഹര്ത്താല്ദിനം എറണാകുളത്തെ പ്രധാന ബസ് സ്റ്റേഷനുകളില്നിന്നും റെയില്വേ സ്റ്റേഷനുകളില്നിന്നും വാഹനങ്ങള്ഏര്പ്പെടുത്തിക്കൊണ്ടാണ് ജനപക്ഷം ഹര്ത്താലിനെതിരെ പ്രതികരിക്കുക. ഓരോ വാഹനത്തിലും വീഡിയോ സൗകര്യങ്ങളും ഇന്റര്നെറ്റും ഒരു പോലീസും ഉണ്ടായിരിക്കും. ബംമ്പര്ടു ബംമ്പര്ഇന്ഷുറന്സോടു കൂടിയായിരിക്കും ഓരോ വാഹനവും നിരത്തിലിറങ്ങുക. ബസിനു നേരെ കല്ലെറിയുന്നവരെ പിടികൂടാനുള്ള വീഡിയോ സംവിധാനം ഓരോ വാഹനത്തിലുമുണ്ടായിരിക്കും. സംരംഭവുമായി യോജിച്ചു പ്രവര്ത്തിക്കാന്താല്പര്യമുള്ള ബസുകള്ക്ക് ബംമ്പര്ടു ബംമ്പര്ഇന്ഷുറന്സും പെട്രോളും ജനപക്ഷം സൗജന്യമായി നല്കും.ജനപക്ഷത്തിന്റെ പരിപാടിയുമായി യോജിച്ചു പ്രവര്ത്തിക്കാന്തയ്യാറുള്ളവര്ക്ക് ബന്ധപ്പെടാം; ബെന്നി ജോസഫ്, ജനപക്ഷം, ഫോണ്‍9497188299ഇമെയില്‍:bennyjosephjanapaksham@yahoo.com;bennyjosephjanapaksham@gmail.com

                    പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: