കലാപങ്ങളുടെയും
ദാരിദ്ര്യത്തിന്റെയുംബാക്കി പത്രം
ലോകത്തെ കരയിപ്പിച്ച
ഫോട്ടോയും ഫോട്ടോഗ്രാഫറും
കെവിന്‍
കാര്‍ട്ടര്‍ പകര്‍ത്തിയ ആ ദൃശ്യം പട്ടിണിയുടെ ഏറ്റവും ഭീകരമായ കാഴ്ചയായിരുന്നു. 1993
മാര്‍ച്ച് 26-ന് ന്യുയോര്‍ക്ക് ടൈംസും ദി മെയ്ല്‍ ആന്റ് ഗാര്‍ഡിയന്‍ വീക്കിലിയും
ചിത്രം പസിദ്ധപ്പെടുത്തി. ന്യൂയോര്‍ക്ക് ടൈംസ് ചിത്രത്തിനൊപ്പം അസാധാരണമായ ഒരു
എഡിറ്റോറിയല്‍ നോട്ട് പ്രസിദ്ധപ്പെടുത്തി. ആ കുഞ്ഞ് രക്ഷപ്പെട്ടോ
എന്നന്വേഷിച്ചുകൊണ്ട് പത്രമോഫീസിലേക്ക് കത്തുകളുടെയും ഫോണ്‍കോളുകളുടെയും
പ്രളയമായിരുന്നു പിന്നെ. വിളിക്കുന്നവര്‍ കരയുന്നുണ്ടായിരുന്നു. ഒടുവില്‍ പത്രം
വായനക്കാരെ ഇങ്ങനെയറിയിച്ചു: കഴുകനില്‍ നിന്ന് രക്ഷപ്പെടാനുള്ള ആരോഗ്യം ആ
കൂഞ്ഞിനുണ്ടായിരുന്നു. പക്ഷേ കുഞ്ഞിനൊടുവില്‍ എന്തു സംഭവിച്ചു എന്ന് ഞങ്ങള്‍ക്കറിയില്ല.'
കുഞ്ഞിനെ രക്ഷപ്പെടുത്താതെ ഫോട്ടോയെടുക്കാന്‍ വ്യഗ്രത പൂണ്ട കാര്‍ട്ടര്‍ക്ക് മേല്‍ ലോകം അരിശം കൊണ്ടു. കുറ്റപ്പെടുത്തലുകള്‍ കേട്ടും താന്‍ കണ്ട കാഴ്ചയുടെ ഭീകരതായാലും വിഷാദത്തിന്റെ കൊടുമുടിയിലേക്കെത്തപ്പെട്ടൂ കാര്‍ട്ടര്‍ . ഏപ്രില്‍ 12-ന് ന്യൂയോര്‍ക്ക് ടൈംസില്‍ നിന്ന് കാര്‍ട്ടറെ തേടി ഒരു ഫോണ്‍കോള്‍ വന്നു: ലോകത്തെ കരയിപ്പിച്ച ആ ചിത്രത്തിന് പുലിറ്റ്‌സര്‍ പുരസ്‌കാരമെന്നറിയിച്ച് കൊണ്ട്. താന്‍ ക്യാമറിയിലാക്കിയ കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ കഴിയാത്ത കുറ്റബോധവും സങ്കടവും അപ്പോഴേക്കും കാര്‍ട്ടറെ ജീവിതത്തില്‍ നിന്ന് പൂര്‍ണ്ണമായും അകറ്റിയിരുന്നു. 1994 ജൂലായ് 27-ന് മുപ്പത്തിനാലാം വയസ്സില്‍ കാര്‍ട്ടര്‍ ആത്മഹത്യ ചെയ്തു.
'I am depressed ... without phone ... money for rent ... money for child support ... money for debts ... money!!! ... I am haunted by the vivid memories of killings and corpses and anger and pain ... of starving or wounded children, of trigger happy madmen, often police, of killer executioners ... I have gone to join Ken if I am that lucky.' മരിക്കുന്നതിന് മുമ്പ് കാര്‍ട്ടര്‍ തന്റെ ഡയറിയില്‍ ഇങ്ങനെയെഴുതി വെച്ചു.
കാര്‍ട്ടിന്‍ ഓര്‍മയായിട്ട് ജൂലൈ 27-ന് 19 വര്‍ഷമാകുന്നു. കാര്‍ട്ടിന്റെ ചിത്രം പട്ടിണി എന്ന ഭീകരതയുടെ എല്ലാക്കാലത്തേയും നടുക്കുന്ന ദൃശ്യമാകുന്നു. ആഭ്യന്തരകലാപങ്ങളും യുദ്ധങ്ങളും മൂലം പല രാഷ്ട്രങ്ങളും കൊടിയ വറുതിയില്‍ ഞെരിഞ്ഞമര്‍ന്നുകൊണ്ടിരിക്കുകയാണ്. പോഷകാഹാരക്കുറവ് മൂലം മരണപ്പെടുന്ന കുഞ്ഞുങ്ങളുടെ എണ്ണം കൂടുന്നു.. കാര്‍ട്ടറുടെ ചിത്രം ഒരു വലിയ ഓര്‍മപ്പെടുത്തലായി കാഴ്ചക്കാരന്റെ മുന്നില്‍ നില്‍ക്കുന്നു.

പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment