ഭക്ഷണം അന്വേഷിച്ച് ഫ്രീസര്‍
തുറന്ന മകന്‍ കണ്ടത് അമ്മയുടെ ജഡം
പി പി ചെറിയാന്
ടെക്‌സസ് : ഭക്ഷണം അന്വേഷിച്ച് ഫ്രീസര്‍ തുറന്ന 19 കാരന്‍ കണ്ടത് അമ്മയുടെ മൃതശരീരം. വിവരം അറിഞ്ഞ് സ്‌ഥലത്തെത്തിയ പോലീസ് ഫ്രീസറില്‍ നിന്നും മൃതദേഹം പുറത്തെടുത്തു.മുപ്പത്തിയെട്ടുകാരിയായ ഷാനന്റെ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് ചീഫ് മാധ്യമങ്ങളെ അറിയിച്ചു. താഴ്‌ചയുള്ള ഫ്രീസറിലേയ്‌ക്ക് പ്രായമുള്ള ആരെങ്കിലും അബദ്ധത്തില്‍ വീണാല്‍ തിരിച്ചുകയറാന്‍ പ്രയാസമാണെന്നും പോലീസ് ചീഫ് വിശദീകരിച്ചു. അതുകൊണ്ടുതന്നെ മരണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ മെഡിക്കല്‍ എക്‌സാമിനുകളുടെ റിപ്പോര്‍ട്ട് ലഭിക്കണമെന്നും ചീഫ് വ്യക്‌തമാക്കി.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment