സിന്ധുരക്ഷകില്‍ ഉണ്ടായിരുന്ന 18 നാവികരും മരിച്ചതായി നാവികസേന സ്ഥിരീകരിച്ചു.
സ്‌ഫോടനത്തെ തുടര്‍ന്ന് തകര്‍ന്ന കപ്പല്‍ പൂര്‍ണമായും മുങ്ങിപ്പോയിരുന്നു. കപ്പലില്‍ വെളളവും ചെളിയും നിറഞ്ഞത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. കപ്പല്‍ ഉയര്‍ത്തുന്നതിന് കഴിഞ്ഞ ദിവസം റഷ്യയുടെ സഹായം തേടിയിരുന്നു. ഇതിനായി സിംഗപ്പൂര്‍ കമ്പനിയുടെ സഹായം തേടിയതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, ഇത്തരം അവസരങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്താനുളള വൈദഗ്‌ധ്യം ഇന്ത്യന്‍ നാവികസേനയ്‌ക്ക് ഇല്ല എന്ന വിമര്‍ശനവും ശക്‌തമാവുകയാണ്.ആലപ്പുഴ പള്ളിപ്പാട് നീണ്ടൂര്‍ കോയിത്തറയില്‍ വിശ്വംഭരന്റെയും സുജാതയുടെയും മകന്‍ വിഷ്‌ണു (21), തലശേരി കൊളശ്ശേരി കാവുംഭാഗത്തെ കൊളശ്ശേരി വീട്ടില്‍ കൃഷ്‌ണദാസിന്റെയും വത്സലയുടെയും മകന്‍ വികാസ് (21), തിരുവനന്തപുരം അമ്പൂരി വാഴിച്ചല്‍ എല്‍.വി. ഹൗസില്‍ ലോറന്‍സിന്റെയും വിമലയുടെയും മകന്‍ ലിജു ലോറന്‍സ്, തിരുവനന്തപുരം പൂജപ്പുര ചാലിയറ ടി.വി. രാമകൃഷ്‌ണപോറ്റിയുടെയും വസുന്ധരാദേവിയുടെയും മകന്‍ ക്യാപ്‌ടന്‍ ആര്‍. വെങ്കിട്ടരാജന്‍ (35)എന്നിവരാണ് അപകടത്തില്‍പെട്ട മലയാളികള്‍. ഇവരുടെ ബന്ധുക്കള്‍ മുംബൈയില്‍ എത്തിച്ചേര്‍ന്നുവെങ്കിലും അപകടസ്‌ഥലം സന്ദര്‍ശിക്കാനുളള അനുമതി നല്‍കിയിട്ടില്ല.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment