Pages

Monday, July 1, 2013

VEGETABLE VILLAGE

പത്തനാപുരം ഇനിമുതല്‍ പച്ചക്കറിഗ്രാമം


mangalam malayalam online newspaper: പത്തനാപുരം ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ്ണ പച്ചക്കറിഗ്രാമമായി പ്രഖ്യാപിക്കും. കെ.എന്‍. ബാലഗോപാല്‍ എം. പി. യുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്ന്‌ 8,00,000 രൂപയും 6,40,000 രൂപയുടെ ജനകീയാസൂത്രണ ഫണ്ടും ഉപയോഗിച്ച്‌ സംയുക്‌ത പച്ചക്കറികൃഷി പദ്ധതിയാണ്‌ നടപ്പിലാക്കുന്നത്‌. പഞ്ചായത്തിലെ തരിശ്‌ കിടക്കുന്ന പൊതുസ്‌ഥലങ്ങളിലും വിവിധ സ്‌ക്കൂളുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, മാര്‍ക്കറ്റ്‌ ഗ്രൗണ്ട്‌ ഉള്‍പ്പെടെ എല്ലാ വാര്‍ഡുകളിലും പച്ചക്കറി വ്യാപിപ്പിക്കാനാണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ കെ. എന്‍. ബാലഗോപാല്‍ എം പി അറിയിച്ചു. പച്ചക്കറി ഉല്‌പാദിപ്പിക്കുന്നതിനുള്ള വിത്തും വളവും പത്തനാപുരം കൃഷി ഓഫീസ്‌ മുഖേന സൗജന്യമായി വിതരണം ചെയ്യും. ഇങ്ങനെ ഉല്‌പാദിപ്പിക്കുന്ന പച്ചക്കറികള്‍ ഗ്രാമപഞ്ചായത്ത്‌ തന്നെ നേരിട്ട്‌ ശേഖരിക്കുകയും വിവിധ ഔട്ട്‌ലെറ്റുകള്‍ വഴിയും കുടുംബശ്രീ യൂണിറ്റുകളിലൂടെയും ആവശ്യക്കാര്‍ക്കും വില്‌പന നടത്തും. ഇത്‌ നടപ്പിലാക്കുന്നതിനുള്ള എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തീകരിച്ചതായി പത്തനാപുരം ഗ്രാമപഞ്ചായത്ത്‌ സ്‌റ്റാന്‍ഡിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ ദിലീപ്‌ കുമാര്‍ പറഞ്ഞു.

                                                     പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: