TRIBUTE PAID TO
MANJULA VIJAYAKUMAR, TAMIL ACTOR
ചലച്ചിത്ര താരം മഞ്ജുള വിജയകുമാര്‍ അന്തരിച്ചു
പ്രശസ്ത
തെന്നിന്ത്യന്‍ നടി മഞ്ജുള വിജയകുമാര്‍(59) അന്തരിച്ചു. എസ്.ആര്‍.എം.സി
ആസ്പത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. രണ്ട് ദിവസം മുമ്പാണ്
സ്വവസതിയില്‍ വെച്ച് വീണതിനെ തുടര്‍ന്ന് അവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
ചികിത്സ തുടരുന്നതിനിടെ മഞ്ഞപ്പിത്തം ബാധിച്ചതായി കണ്ടെത്തിയിരുന്നു. തമിഴിലെ
പ്രമുഖ നടന്‍ വിജയകുമാറാണ് ഭര്‍ത്താവ്. തമിഴ്,തെലുങ്ക്, കന്നട സിനിമകളിലായി
നൂറിലധികം ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. 1969 ല്‍ ശാന്തി
നിലയം എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. ജമിനി ഗണേശന്റെ മകളുടെ
വേഷമായിരുന്നു ശാന്തി നിലയത്തില്‍. 1971 ല്‍ പുറത്തിറങ്ങിയ റിക്ഷാക്കാന്‍ എന്ന
സിനിമയിലാണ് പ്രധാന വേഷത്തില്‍ ആദ്യം അഭിനയിച്ചത്. എന്‍.ടി.ആര്‍, ശിവാജി ഗണേശന്‍,
ജെമിനി ഗണേശന്‍, കമലാഹസ്സന്‍, രജനീകാന്ത് എന്നീ അതികായരോടൊപ്പം
അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ ഇന്‍സ്‌പെക്ടര്‍ ബല്‍റാം, ജാക്ക്‌പോട്ട്
എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മക്കള്‍- വനിത, ശ്രീദേവി, പ്രീതി. ഇതില്‍
പ്രീതി വിജയകുമാര്‍ ഒട്ടേറെ സിനിമകളില്‍ നായികയായിട്ടുണ്ട്. പ്രീതിയുടെ ഭര്‍ത്താവ്
ഹരി സിങ്കം, സിങ്കം 2 ഉള്‍പ്പടെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ്
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment