Pages

Sunday, July 7, 2013

PLANE CRASHES IN SAN FRANCISCO

അമേരിക്കയില്‍ വിമാനം ഇടിച്ചിറക്കി.
രണ്ടു മരണം, 49 പേര്‍ക്ക് പരിക്ക്‌
2013,ജൂലൈ 7
അപകടമുണ്ടായത് സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്താവളത്തില്‍
അപകടത്തില്‍പെട്ടത് ദക്ഷിണകൊറിയന്‍ വിമാനം
രണ്ടുമരണം
181 പേര്‍ക്ക് പരിക്കേറ്റു
An Asiana Airlines passenger jet traveling from Seoul, South Korea, crashed while landing Saturday at San Francisco International Airport, smashed into pieces and caught fire, killing at least two people and injuring more than 180 others.


ചിറകിന് തീപിടിച്ചതിനെ തുടര്‍ന്ന് അമേരിക്കയില്‍ വിമാനം ഇടിച്ചിറക്കി.ഭാഗികമായി കത്തിനശിച്ച വിമാനത്തിലെ രണ്ടു യാത്രക്കാര്‍ മരിച്ചു. മൂന്ന് ഇന്ത്യാക്കാരുള്‍പ്പടെ 181 പേര്‍ക്ക് പരിക്കേറ്റു. ഒരു ഇന്ത്യാക്കാരനുള്‍പ്പടെ പന്ത്രണ്ട് പേരുടെ നില ഗുരുതരം. മരണസംഖ്യ ഉയരാന്‍ സാധ്യത. സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്താവളത്തിലാണ് വിമാനം ഇടിച്ചിറക്കിയത്. ദക്ഷിണകൊറിയയില്‍ നിന്നുള്ള ഏഷ്യാന എയര്‍ലൈന്‍സിന്റെ ബോയിങ് 777 വിമാനമാണ് അപകടത്തില്‍പെട്ടത്. വിമാനത്തില്‍ 291 യാത്രക്കാരും 16 ജീവനക്കാരുമുണ്ടായിരുന്നു. 77 കൊറിയാക്കാരും 141 ചൈനാക്കാരും 61 അമേരിക്കന്‍ പൗരന്മാരും ഇവരില്‍ ഉള്‍പ്പെടുന്നു.
                                         പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: