Pages

Friday, July 19, 2013

മമ്മൂട്ടി "കര്‍ഷക" റോളില്‍

                   വാത്സല്യം പ്രകൃതിയോട്:
                 മമ്മൂട്ടി "കര്‍ഷക" റോളില്‍

 ചേറു നിറഞ്ഞ പാടത്തേക്ക് മുണ്ടും മടക്കിക്കുത്തി മെഗാസ്റ്റാര്‍ മമ്മൂട്ടിയിറങ്ങി; "വാത്സല്യം" സിനിമയിലെ സ്വന്തം കഥാപാത്രത്തെപ്പോലെ. പക്ഷേ ഇത് സിനിമയല്ല, സുഭാഷ് പലേക്കറുടെ പ്രകൃതികൃഷിയില്‍ ആകൃഷ്ടനായിട്ടായിരുന്നു ബുധനാഴ്ചത്തെ(17-07-2013) രംഗപ്രവേശം. ആര്‍പ്പൂക്കര ചീപ്പുങ്കല്‍ പള്ളിക്കായല്‍ പാടശേഖരത്ത് മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള 15 ഏക്കര്‍ പാടത്താണ് പ്രകൃതിദത്തമായ നെല്‍കൃഷിയിറക്കിയത്.

നാടന്‍ പശുവിന്റെ ചാണകവും മൂത്രവും മാത്രമാണ് ഈ കൃഷിക്ക് ഉപയോഗിക്കുന്നത്. "ചെങ്കയമ" യെന്ന പരമ്പരാഗത വിത്തിന്റെ ഞാറാണ് പാടത്ത് നട്ടത്. കൂളിങ് ഗ്ലാസ് വച്ച് പാടശേഖരത്ത് ട്രില്ലറോടിച്ച മമ്മൂട്ടിയെ കാണാന്‍ നൂറുകണക്കിന് ആസ്വാദകരും വരമ്പത്തെത്തി. സംസ്ഥാനത്ത് 300 ഏക്കറില്‍ പ്രചരിപ്പിക്കുന്ന പ്രകൃതി കൃഷിയുടെ ഭാഗമായാണ് മമ്മൂട്ടിയുടെയും പാടശേഖരത്തിലും കൃഷിയിറക്കിയതെന്ന് കേരളത്തില്‍ ഈ കൃഷിരീതിയുടെ പ്രചാരകനായ കെ എം ഹിലാല്‍ പറഞ്ഞു.

ബുധനാഴ്ച രാവിലെ യന്ത്രസഹായത്താല്‍ മമ്മൂട്ടി ഞാറുനട്ടു. എല്ലാ വര്‍ഷവും കൃഷിയിറക്കിയിരുന്ന പാടത്താണ് മമ്മൂട്ടി പ്രകൃതി കൃഷിയുടെ പരീക്ഷണവുമായി ഇറങ്ങിയത്. കീടങ്ങളെ പ്രതിരോധിക്കാന്‍ നാടന്‍ വിത്തുകള്‍ കിട്ടാനുള്ള പ്രയാസമാണ് പ്രകൃതി കൃഷിയുടെ വെല്ലുവിളി. അത്യാവശ്യമായി വന്നാല്‍ ജൈവ കീടനാശിനികളാണ് ഉപയോഗിക്കുക. മണ്ണിന്റെ സ്വഭാവം മനസ്സിലാക്കി ആവശ്യത്തിന് നാടന്‍ പശുവിന്റെ ചാണകവും മൂത്രവും ഉപയോഗിക്കും. ഇതാനായി പ്രത്യേക ഫാമില്‍ നാടന്‍ പശുക്കളെയും വളര്‍ത്തുന്നുണ്ട്.

                              പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: