പി.സി.തുളസിക്ക് കിരീടം:
മലയാളി താരം പി.സി. തുളസി ഓള്‍ ഇന്ത്യ റാങ്കിങ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ വനിതാ കിരീടം നേടി. തുളസി ആദ്യമായാണ് അഖിലേന്ത്യാ റാങ്കിങ് ടൂര്‍ണമെന്റില്‍ കിരീടം ചൂടുന്നത്. ഈ ജയത്തോടെ തുളസി ദേശീയ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തും. ഈ സ്ഥാനത്തെത്തുന്ന ആദ്യ മലയാളിതാരമാവും ഇപ്പോള്‍ നാലാം റാങ്കുകാരിയായ തുളസി.
ഫൈനലില്‍ പുണെക്കാരിയായ സയാലി ഗോഖലെ കാലിലെ പരിക്കിനെ തുടര്‍ന്ന് പിന്‍വാങ്ങിയതോടെയാണ് തുളസിയെ ജേതാവായി പ്രഖ്യാപിച്ചത്. ആദ്യ ഗെയിമില്‍ തുളസി 5-1 എന്ന സ്‌കോറില്‍ ലീഡ് ചെയ്യുമ്പോഴാണ് സയാലി പിന്‍വാങ്ങിയത്.നേരത്തെ വാശിയേറിയ സെമിപോരാട്ടത്തില്‍ മഹാരാഷ്ട്രയുടെ തന്നെ തന്‍വി ലാഡിനെ ഒന്നിനെതിരെ മൂന്ന് ഗെയിമുകള്‍ക്ക് തോല്‍പിച്ചതാണ് തുളസി ഫൈനലിന് യോഗ്യത നേടിയത്. സ്‌കോര്‍ : 21-15, 21-23, 21-16.സൈന നേവാള്‍, പി.വി. സിന്ധു തുടങ്ങിയവര്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തിരുന്നില്ല.കഴിഞ്ഞ വര്‍ഷം ഇന്ത്യാ ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലും തുളസി കിരീടം ചൂടിയിരുന്നു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment