Pages

Sunday, July 7, 2013

ടിന്റു ലൂക്കയ്ക്ക് വെങ്കലം

ടിന്റു ലൂക്കയ്ക്ക് വെങ്കലം
 ഏഷ്യന്‍ അത് ലറ്റിക് മീറ്റില്‍ വനിതകളുടെ 800 മീറ്ററില്‍ ഇന്ത്യയുടെ ടിന്റു ലൂക്കയ്ക്ക് വെങ്കലം. 2:4:48 സെക്കന്റി ഫിനിഷ് ചെയ്താണ് ടിന്റു വെങ്കലം നേടിയത്. ചൈനയുടെ വാങ് ചൂങ്ങ് യൂ സ്വര്‍ണ്ണവും ബഹ്റൈന്റെ രഗാസ ഗര്‍സബിഷു വെള്ളിയും നേടി. ടിന്റുവിന്റെ വെങ്കലത്തിന് പുറമെ ഇന്ത്യ മേളയുടെ അവസാന ദിനം മൂന്ന് മെഡലുകള്‍ കൂടി സ്വന്തമാക്കി. വനിതകളുടെ 200 മീറ്ററില്‍ വെള്ളിയും വെങ്കലവും ഇന്ത്യ നേടി. ഇന്ത്യയ്ക്ക് വേണ്ടി ആശ റോയ് വെള്ളി നേടിയപ്പോള്‍ ദ്യുതി ചന്ദ് വെങ്കലം നേടി. പുരുഷന്‍മാരുടെ 400 മീറ്റര്‍ ഹഡില്‍സില്‍ സതീന്ദര്‍ സിങ്ങും വെങ്കലം നേടി.

                                        പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: