Pages

Saturday, July 20, 2013

MID DAY MEAL TRAGEDY

ബിഹാറിലെ ഭക്ഷ്യവിഷബാധ:
സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ സ്വത്ത് കണ്ടുകെട്ടും

The Bihar government will attach the property of MeenaDevi, absconding principal of the government primary school in Saran district where 23 children died after eating contaminated food

ഭക്ഷ്യവിഷബാധയേറ്റ് ബിഹാറിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ 23 കുട്ടികള്‍ മരിച്ച സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ അധികൃതര്‍ തീരുമാനിച്ചു. സംഭവത്തിനുശേഷം ഒളിവില്‍പ്പോയ പ്രിന്‍സിപ്പല്‍ മീനാ ദേവിയെക്കുറിച്ച് ഒരുവിവരവും ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല. ഇതേത്തുടര്‍ന്നാണ് സ്വത്ത് കണ്ടുകെട്ടാന്‍ തീരുമാനിച്ചതെന്ന് പൊലീസ് സൂപ്രണ്ട് സുജിത് കുമാര്‍ പറഞ്ഞു.സരണ്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍നിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികളാണ് ഭക്ഷ്യബിഷബാധയേറ്റ് മരിച്ചത്. ചൊവ്വാഴ്ച ആയിരുന്നു സംഭവം. കേടുവന്ന ഭക്ഷ്യയെണ്ണ ഉപയോഗിച്ച് ഉച്ചഭക്ഷണം പാകംചെയ്യാന്‍ ജോലിക്കാരെ നിര്‍ബന്ധിച്ചത് പ്രിന്‍സിപ്പല്‍ മീനാ ദേവിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.സ്‌കൂളിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെക്കാനും കുട്ടികളെ സമീപത്തെ മറ്റുസ്‌കൂളുകളിലേക്ക് മാറ്റാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. ഭക്ഷണം പാകംചെയ്യാന്‍ മെച്ചപ്പെട്ട സൗകര്യങ്ങളുള്ള സ്‌കൂളുകളിലേക്കാവും കുട്ടികളെ മാറ്റുക. സ്‌കൂള്‍ തുറക്കാന്‍ അനുവദിക്കില്ലെന്നാണ് രോഷാകുലരായ ഗ്രാമവാസികളുടെ നിലപാട്.

                            പ്രൊഫ്‌.ജോണ്‍ കുരാക്കാർ 

No comments:

Post a Comment

Please enter you valuable comments... Suggestions and ideas are always welcome...

Prof John Kurakar