Pages

Thursday, July 25, 2013

പതിവ് യാത്രക്കാരെ റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റുകളില്‍ യാത്രചെയ്യാന്‍ അനുവദിക്കണം

പതിവ് യാത്രക്കാരെ റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റുകളില്‍ യാത്രചെയ്യാന്‍ അനുവദിക്കണം
കൊടിക്കുന്നില്‍ സുരേഷ്

റെയില്‍വേ സീസണ്‍ ടിക്കറ്റ് യാത്രക്കാര്‍ക്ക് റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റില്‍ യാത്ര ചെയ്യാനുള്ള അവസരം നിഷേധിക്കുന്നത് ശരിയായ നടപടിയല്ലെന്ന് കേന്ദ്രതൊഴില്‍വകുപ്പ് സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് അഭിപ്രായപ്പെട്ടു. ദീര്‍ഘദൂര ട്രെയിനുകളില്‍ ഒഴിഞ്ഞുകിടക്കുന്ന ബര്‍ത്തുകളില്‍ സീസണ്‍ ടിക്കറ്റുകാര്‍ യാത്ര ചെയ്യുന്നതില്‍ തെറ്റില്ലെന്നും അതിന് അവരെ അനുവദിക്കണമെന്നുമാണ് തന്റെ അഭിപ്രായമെന്നും കൊടിക്കുന്നില്‍ പറഞ്ഞു. തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിനുകളില്‍ കൊല്ലത്തുവരെയുള്ള യാത്രക്കാര്‍ക്ക് ഒഴിഞ്ഞുകിടക്കുന്ന റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റുകളില്‍ യാത്രചെയ്യാന്‍ അനുവാദം നല്‍കണം.അനാവശ്യമായി റെയില്‍വേ ഉദ്യോഗസ്ഥന്മാര്‍ ഇടപെട്ട് സീസണ്‍ ടിക്കറ്റുകാരെയും മറ്റ് യാത്രക്കാരെയും തമ്മിലടിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു. കൊല്ലത്തും പരവൂരിലുമുണ്ടായ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ റെയില്‍വേ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സീസണ്‍ ടിക്കറ്റ് യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് റെയില്‍വേ ബോര്‍ഡിനോട് ആവശ്യപ്പെടുമെന്നും കൊടിക്കുന്നില്‍ അറിയിച്ചു.

                                                            പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: