ശാലുനൊനെ അറസ്റ്റു ചെയ്തു
ശാലുമേനോന് 10ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജുരാധാകൃഷ്ണന്‍ റാസിഖ് അലിക്ക് അയച്ച എസ്.എം.എസും പോലീസിന് ലഭിച്ചിട്ടുണ്ട്. കേസില്‍ ശാലുമേനോന്‍ രണ്ടാംപ്രതിയാണെന്നാണ് സൂചന. ഉച്ചക്ക് കസ്റ്റഡിയില്‍ എടുത്ത ശാലുമേനോനെ സ്വന്തം കാറിലാണ് രണ്ട് വനിതാ ഉദ്യോഗസ്ഥരുടെ ഒപ്പം എഡിജിപിയുടെ ഓഫീസിലെത്തിച്ചത്. സോളാര്‍ തട്ടിപ്പുകേസുകളില്‍ ശാലു മേനോന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കാന്‍ തൃശ്ശൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കെ.പി. അനില്‍കുമാര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ബിജുരാധാകൃഷ്ണനും സരിത എസ്. നായരും പ്രതികളായ സോളാര്‍ കേസില്‍ നടി ശാലുമേനോന് പങ്കുണ്ടെന്നും ഉന്നതരുടെ സ്വാധീനത്തെ തുടര്‍ന്ന് ശാലുമേനോനെ അറസ്റ്റ്‌ചെയ്യാതിരിക്കുകയാണെന്നും കാണിച്ച് പൊതുപ്രവര്‍ത്തകന്‍ പി.ഡി. ജോസഫ് നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നാണ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.
വിശ്വാസവഞ്ചന, ഗൂഢാലോചന, ആള്‍മാറാട്ടം, ചതിപ്രയോഗം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്ത് അന്വേഷിക്കാനായിരുന്നു കോടതി ഉത്തരവ്. സരിത എസ്. നായര്‍ അറസ്റ്റിലായ വിവരം അറിഞ്ഞ ബിജുരാധാകൃഷ്ണനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതും തൃശ്ശൂരിലെ സ്വകാര്യ ഹോട്ടലില്‍ മുറിയെടുക്കാന്‍ അവസരമൊരുക്കിയതും ശാലുമേനോനാണെന്ന് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.ഒളിവില്‍ കഴിയുന്ന സമയത്ത് ബിജുരാധാകൃഷ്ണന്‍ ഉപയോഗിച്ചത് ശാലുമേനോന്റെ മൊബൈല്‍ ഫോണാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞെങ്കിലും കേസെടുക്കാന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ലെന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു. സോളാര്‍ തട്ടിപ്പില്‍ ശാലുമേനോനും പങ്കുണ്ടെന്ന് വ്യക്തമായ സൂചന ലഭിച്ചിട്ടും അവര്‍ക്കെതിരെ കേസെടുക്കാത്തത്, ശാലുമേനോന് ഉന്നതങ്ങളില്‍ ഉള്ള ബന്ധം മൂലമാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ശാലുമേനോന്റെ വീട് പാലുകാച്ചിന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പങ്കെടുത്തതും വിവാദമായിരുന്നു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment