വി.സി ശുക്ല അന്തരിച്ചു
He said that Shukla developed multi-organ failure. Severe bullet injury and old age were major risk factors in his case, Mehta said. Shukla is survived by wife and three daughters.Shukla was airlifted from Raipur and admitted to the hospital on May 26, a day after the attack which eliminated almost the entire top leadership of Chhattisgarh unit of Congress. He had sustained severe bullet injuries and was brought in a critical condition. Shukla had shown marginal improvement a week ago but his condition deteriorated again following an infection.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍
കേന്ദ്രമന്ത്രിയുമായ വി.സി ശുക്ല (84) അന്തരിച്ചു. ഛത്തീസ്ഗഢില്‍ കഴിഞ്ഞ
മാസമുണ്ടായ മാവോവാദി ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ്
ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മാവോവാദി
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വി.സി ശുക്ലയെ വിമാനമാര്‍ഗം ഡല്‍ഹിയിലെത്തിച്ച്
ഗുഡ്ഗാവിലെ മേദാന്ത സിറ്റി ആസ്പത്രിയിലാണ് പ്രവേശിപ്പിച്ചത്. നെഞ്ചിലും വയറിലുമായി
മൂന്നു വെടിയുണ്ടകള്‍ തറച്ചിരുന്നു. റായ്പുരിലെ ആസ്പത്രിയില്‍ അവ നീക്കം
ചെയ്തിരുന്നെങ്കിലും കഷ്ണങ്ങള്‍ മിച്ചമുണ്ടായിരുന്നു. അവ മേദാന്തയിലാണ് നീക്കം
ചെയ്തത്. അണുബാധയാണ് മരണത്തിലേക്ക് നയിച്ചത്.
ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വാഹനവ്യൂഹം ആക്രമിച്ച മാവോവാദികള്‍ മുന്‍ ആഭ്യന്തരമന്ത്രിയും കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവുമായ മഹേന്ദ്ര കര്‍മയേയും പി.സി.സി പ്രസിഡന്റ് നന്ദകുമാര്‍ പട്ടേലിനെയും മകന്‍ ദിനേശിനെയും വെടിവെച്ചുകൊന്നിരുന്നു.
ഒടുവില്‍ വി.സി ശുക്ലയും കൂടി മരണത്തിന് കീഴടങ്ങുന്നതോടെ ചത്തീസ്ഗഢില്‍ പാര്‍ട്ടിയുടെ നേതൃനിരയിലെ പ്രധാനികളാണ് തുടച്ചുനീക്കപ്പെട്ടത്. 2013 മെയ് 25 ശനിയാഴ്ചയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതോടെ 29 ആയി. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായരില്‍ ഒരാളായ വിദ്യാചരണ്‍ ശുക്ല എന്ന വി.സി ശുക്ല ലോക്‌സഭയിലേക്ക് ഒമ്പത് തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വിവിധ മന്ത്രിസഭകളിലായി ആഭ്യന്തരം, പ്രതിരോധം, ധനകാര്യം, വിദേശകാര്യം, വാര്‍ത്താവിതരണം, സിവില്‍ സപ്ലൈസ്, ജലവിഭവം എന്നിങ്ങനെ ഏതാണ്ട് എല്ലാ പ്രധാനവകുപ്പുകളും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. 1957 ല്‍ മഹാസമുന്ദ് മണ്ഡലത്തില്‍ നിന്ന് വന്‍ഭൂരിപക്ഷത്തിലാണ് ആദ്യമായി വിജയിച്ച് ലോക്‌സഭാംഗമായത്. 1966 ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായപ്പോഴാണ് കേന്ദ്രമന്ത്രിസഭയില്‍ വി.സി ശുക്ല അദ്യം അംഗമാകുന്നത്. അടിയന്തരാവസ്ഥക്കാലത്ത് വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായിരുന്നു.
മധ്യപ്രദേശിന്റെ ആദ്യ മുഖ്യമന്ത്രിയായ പണ്ഡിറ്റ് രവിശങ്കര്‍ ശുക്ലയുടെ മകനാണ് വിദ്യാചരണ്‍ ശുക്ല. സഹോദരന്‍ ശ്യാംചരണ്‍ ശുക്ലയും മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നു. ഇടക്കാലത്ത് കോണ്‍ഗ്രസ് വിട്ട വി.സി ശുക്ല, അരുണ്‍ നെഹ്‌റുവിനൊപ്പം ചേര്‍ന്ന് ജനമോര്‍ച്ചയുണ്ടാക്കി. തുടര്‍ന്ന് വി.പി സിങ്, ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവരോടൊപ്പം ചേര്‍ന്ന് ജനതാദള്‍ രൂപവത്കരിച്ചു. വി.പി സിങ് മന്ത്രിസഭയില്‍ അംഗമായി. തുടര്‍ന്ന് വന്ന ചന്ദ്രശേഖര്‍ മന്ത്രിസഭയിലും അംഗമായി. പിന്നീട് നരസിംഹറാവുവിന്റെ കാലത്ത് കോണ്‍ഗ്രസില്‍ മടങ്ങിയെത്തി. എന്നാല്‍ തന്നെ തഴഞ്ഞ് അജിത് ജോഗിയെ മുഖ്യമന്ത്രിയാക്കിയതില്‍ പ്രതിഷേധിച്ച് വി.സി ശുക്ല പാര്‍ട്ടി വിട്ട് ബി.ജെ.പിയിലെത്തി. എന്നാല്‍ 2007 ല്‍ വീണ്ടും മാതൃസംഘടനയില്‍ മടങ്ങിയെത്തി.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment