Pages

Thursday, June 20, 2013

MONSOON OVER KERALA-2013

കേരളത്തിൽ കനത്ത മണ്‍സൂണ്‍ മഴയില്‍
 റോഡുകള്‍ തകര്‍ന്നു.
 ജനജീവിതം ദുസ്സഹമായി

 തോരാതെ പെയ്യുന്ന കനത്ത മഴയില്‍ കിഴക്കന്‍ മേഖലയിലെ റോഡുകള്‍ തകര്‍ന്നു. ഗ്രാമീണറോഡുകള്‍ മഴവെള്ളപ്പാച്ചിലില്‍ തകര്‍ന്നു. പുതയുന്ന റോഡുകള്‍ പലേടത്തും ഗതാഗതത്തിന് തടസ്സമായി.  കെ.എസ്.ടി.പി.ലോകനിലവാരത്തില്‍ നിര്‍മിച്ച എം.സി.റോഡ് പലേടത്തും തകര്‍ന്നു. വന്‍കുഴികള്‍ രൂപപ്പെട്ട റോഡില്‍ വാഹനങ്ങള്‍ തകരാറിലാകുന്നത് നിത്യസംഭവമാണ്. ആയൂര്‍ ജങ്ഷനില്‍മാത്രം നിരവധി സ്ഥലങ്ങളില്‍ റോഡ് തകര്‍ന്നിരിക്കുന്നു. പെട്രോള്‍ പമ്പ് ജങ്ഷനിലെ കുഴിയില്‍ കഴിഞ്ഞദിവസം നാട്ടുകാര്‍ വാഴനട്ട് പ്രതിഷേധിച്ചു. 
കനത്തമഴയെ തുടര്‍ന്ന് ആയൂര്‍ പട്ടണമാകെ വെള്ളത്തിനടിയിലായി. ഓടകളില്‍നിന്ന് വെള്ളം കവിഞ്ഞൊഴുകി റോഡിലേക്ക് പ്രവഹിച്ചു. ചടയമംഗലം റോഡില്‍ ഇത് യാത്ര ദുര്‍ഘടമാക്കി. ചെളിവെള്ളമേല്‍ക്കാതെ കാല്‍നടയും അസാധ്യമായി. ഓയൂര്‍ റോഡില്‍ അഴുക്കുവെള്ളക്കെട്ട് ഗതാഗതം താറുമാറാക്കി. ഇടുങ്ങിയ റെഡിമെയ്ഡ് ഓടകളിലൂടെ വെള്ളത്തിന്റെ ഒഴുക്ക് സുഗമമാകാത്തതും വെള്ളക്കെട്ട് ഭീഷണി വര്‍ധിപ്പിച്ചു. കെ.എസ്.ടി.പി. ഓടകളുടെ അറ്റകുറ്റപ്പണിയെക്കുറിച്ച് ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും മെല്ലെപ്പോക്കിലാണ്. ഗ്രാമീണ റോഡുകളുടെ സ്ഥിതിയും ഏറെ ദയനീയമാണ്. എം.സി. റോഡില്‍ സന്ധിക്കുന്ന ചടയമംഗലം വില്ലേജ് ഓഫീസ് റോഡ് തകര്‍ന്നു. ചാലുകള്‍ രൂപപ്പെട്ട പാത കാല്‍നടയ്ക്കുപോലും യോഗ്യമല്ല.ആയൂര്‍-അമ്പലംമുക്ക്-ചെപ്ര റോഡില്‍ സന്ധിക്കുന്ന കവലയ്ക്കപ്പച്ച-ഇടത്തറപ്പണ റോഡില്‍ ടാര്‍ കാണാനില്ലാത്ത സ്ഥിതിയാണ്. മെറ്റലിളകി റോഡ് തകര്‍ന്നതോടെ ഗതാഗതം പ്രതിസന്ധിയിലാണ്. അതിനിടെ ജില്ലാ പഞ്ചായത്ത് അംഗം വി.എസ്.പ്രദീപ് റോഡ് പുനര്‍നിര്‍മാണത്തിന് ആറുലക്ഷം രൂപ അനുവദിച്ചതായി പ്രഖ്യാപിച്ചെങ്കിലും പണി ഇനിയും ആരംഭിച്ചിട്ടില്ല. റോഡുകളുടെ ദുരവസ്ഥ പരിഹരിക്കാത്തത് അപകടസാധ്യതയും വര്‍ധിപ്പിച്ചു.

                                 പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: