Pages

Saturday, June 22, 2013

MANIPAL GANG-RAPE

മണിപ്പാല്കൂട്ടമാനഭംഗം
നിര്ണായക വിവരം ലഭിച്ചുവെന്ന് .ജി
mangalam malayalam online newspaperമംഗലാപുരം: മണിപ്പാല്‍ മെഡിക്കല്‍ കോളജില്‍ മലയാളി എംബിബിഎസ് വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ പ്രതികളെ കുറിച്ച് നിര്‍ണായക വിവരം ലഭിച്ചുവെന്ന് ദക്ഷിണ കന്നഡ ഐ.ജി പ്രതാപ് റെഡ്ഡി. അന്വേഷണം അന്തിമ ഘട്ടത്തിലാണ്. ഉഡുപ്പി എസ്.പിയുടെ നേതൃത്വത്തില്‍ ആറ് പ്രത്യേക സംഘങ്ങളായാണ് അന്വേഷണം പുരോഗമിക്കുന്നത്. അന്വേഷണത്തിന് ഐ.ജി മേല്‍നോട്ടം വഹിക്കും. സംഭവത്തില്‍ ആരും ഇതുവരെ കസ്റ്റഡിയിലായിട്ടില്ല. പ്രതികള്‍ രക്ഷപ്പെട്ട ഓട്ടോറിക്ഷ ഇതുവരെ കണ്ടെത്താനായില്ല. നമ്പര്‍പ്ലേറ്റ് ഇല്ലാത്ത ഓട്ടോയിലാണ് പ്രതികള്‍ വന്നതെന്ന് വ്യക്തമായിട്ടുണ്ട്. 
മണിപ്പാല്‍ നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരെയും സമീപവാസികളെയും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളെ പിടികൂടുന്നതില്‍ പോലീസിന് വീഴ്ചയുണ്ടായിട്ടില്ല. പെണ്‍കുട്ടിയുടെ മൊഴി കൂടി പരിശോധിച്ച് അന്വേഷണം ഊര്‍ജിതമാക്കുമെന്നും ഐ.ജി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.അതേസമയം, പ്രതികളെ രക്ഷപ്പെടുത്താനാണ് പോലീസ് ശ്രമിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. ഇന്നലെ രാത്രിയും ഇന്നു രാവിലെയും മലയാളി വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ പ്രതിഷേധിച്ചു. എബിവിപിയുടെ നേതൃത്വത്തില്‍ കോളജിലേക്ക് പ്രതിഷേധ പ്രകടനവും നടന്നു.
പെണ്കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അപകടസ്ഥിതി മറികടന്നുവെന്നും റിപ്പോര്ട്ടുണ്ട്. വ്യാഴാഴ്ച രാത്രി ലൈബ്രറിയില്നിന്നും താമസസ്ഥലത്തേക്ക് പോയ പെണ്കുട്ടിയെയാണ് ഓട്ടോറിക്ഷയിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കിയത്

                               പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: