കുവൈറ്റിൽ സ്വദേശിവല്ക്കരണം
വിദേശതൊഴിലാളികളെ
കുറയ്ക്കാന്‍ കുവൈത്ത് ആവിഷ്കരിച്ച കടുത്ത നടപടികളുടെ ഭാഗമായി 25 മലയാളികള്‍ ഡല്‍ഹിയിലെത്തി.
ഇവരോടൊപ്പം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവാസികളുമുണ്ട്. നാട്ടിലേക്ക്
വിമാനം കയറാനുള്ള പണമില്ലാതെ ഡല്‍ഹിയില്‍ കുടുങ്ങിയിരിക്കുകയാണിവര്‍. ഇവരെ ഡല്‍ഹിയിലേക്കുള്ള
വിമാനത്തില്‍ കയറ്റി അയക്കുകമാത്രമാണ് കുവൈത്ത് അധികൃതര്‍ ചെയ്തത്. കുവൈത്തിലെ
ജയിലുകളില്‍ സമാനകുറ്റത്തിന് 25000ലേറെ പേരെ അറസ്റ്റുചെയ്തു പാര്‍പ്പിച്ചിട്ടുണ്ടെന്നും
ഡല്‍ഹിയിലെത്തിയ മലയാളികള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സാമൂഹ്യക്ഷേമ തൊഴില്‍മന്ത്രാലയങ്ങളില്‍
30 വര്‍ഷമായി ജോലിചെയ്യുന്ന വിദേശികളുടെ കരാര്‍ അവസാനിപ്പിക്കാന്‍ കുവൈത്ത്
തീരുമാനിച്ചു. സന്ദര്‍ശകവിസയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും കമേഴ്സ്യല്‍
വിസിറ്റിങ് വിസ തൊഴില്‍വിസയിലേക്ക് മാറ്റുന്നത് നിര്‍ത്തലാക്കാനും നീക്കമുണ്ട്.
ഫാമിലി വിസ അനുവദിക്കുന്നതിനുള്ള ശമ്പളപരിധി 500 ദിനാറാക്കി ഉയര്‍ത്തുന്നതും
പരിഗണനയിലാണ്. 30 വര്‍ഷമായി മന്ത്രാലയങ്ങളില്‍ ജോലിചെയ്യുന്ന കുവൈത്തികള്‍
അല്ലാത്തവരെ ഒഴിവാക്കുകയാണ് സര്‍ക്കാര്‍ലക്ഷ്യം. സാമൂഹ്യ, തൊഴില്‍
മന്ത്രാലയങ്ങളില്‍ 30 വര്‍ഷം സര്‍വീസുള്ള വിദേശികളുടെ കരാര്‍ ജൂണ്‍ 30നകം
അവസാനിപ്പിക്കും. യുവജനങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ
നടപടിയെന്ന് തൊഴില്‍മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അബ്ദുല്‍ മൊഹ്സിന്‍ അല്‍ മുതൈരി
വിശദീകരിച്ചു.പൊതുമേഖലയില്‍ 30 വര്‍ഷം
പൂര്‍ത്തിയാക്കിയ കുവൈത്തികളെ സ്വയം വിരമിക്കലിന് പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും
അദ്ദേഹം പറഞ്ഞു. മന്ത്രാലയങ്ങള്‍ ഉള്‍പ്പെടെ 30 വര്‍ഷമായി പൊതുമേഖലയില്‍
ജോലിചെയ്യുന്നത് 6275 പേരാണ്. ഇതില്‍ 138 പേരാണ് സ്വദേശികള്‍. ഫാമിലി വിസ പരിധി
ഉയര്‍ത്തുന്നത് ആയിരക്കണക്കിന് പ്രവാസികളെ സാരമായി ബാധിക്കും. നിലവില്‍ ഫാമിലി വിസ
അനുവദിക്കുന്നതിനുള്ള ശമ്പളപരിധി 250 ദിനാറാണ്. ഈ ശമ്പളക്കാര്‍ക്ക് കുടുംബത്തെ
കൊണ്ടുവന്ന് താമസിപ്പിക്കുക പ്രയാസമാണെന്നതിനാലാണ് ശമ്പളപരിധി ഉയര്‍ത്താന്‍
ആലോചിക്കുന്നതെന്ന് അധികൃതര്‍ അവകാശപ്പെടുന്നു.
അവിദഗ്ധ തൊഴിലാളികള്‍
രാജ്യത്ത് എത്തുന്നത് ഒഴിവാക്കാന്‍ സന്ദര്‍ശകവിസയില്‍ നിയന്ത്രണം വരുത്തണമെന്ന്
പാസ്പോര്‍ട്ട് വിഭാഗമാണ് നിര്‍ദേശം മുന്നോട്ടുവച്ചത്. ആഭ്യന്തരസംഘര്‍ഷങ്ങളുള്ള
രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് വിസ അനുവദിക്കില്ലെന്ന് പാസ്പോര്‍ട്ട് വിഭാഗം
അറിയിച്ചു. നിലവില്‍ സിറിയ, ഇറാഖ്, ഇറാന്‍, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, യമന്‍
എന്നീ രാജ്യക്കാര്‍ക്ക് കുവൈത് വിസ അനുവദിക്കുന്നില്ല. അതിനിടെ, ഇഖാമ ഗതാഗത
നിയമലംഘനത്തിന്റെ പേരില്‍ 1260 വിദേശികളെ ഇതുവരെ നാടുകടത്തി. വിസ കാലാവധി
കഴിഞ്ഞവരും ആവശ്യമായ രേഖകളില്ലാതെ രാജ്യത്ത് താമസിക്കുകയും ചെയ്യുന്ന
ആയിരക്കണക്കിന് വിദേശികള്‍ പൊലീസ് കസ്റ്റഡിയിലാണ്. രാജ്യത്തെ ഡീപോര്‍ട്ടേഷന്‍
സെന്ററുകള്‍ നിറഞ്ഞിരിക്കുകയാണ്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment