യു.എന്‍ പുരസ്‌കാരം
മുഖ്യമന്ത്രിഉമ്മൻ ചാണ്ടി ഏറ്റുവാങ്ങി
He received the award for the mass contact programme which he had conducted in 2011 after becoming the Chief Minister for the second time. The highlight of this programme was that the problems of the people could be directly communicated to the Chief Minister without any intermediary. A total of 5.5 lakh petitions were received in 2011, of which three lakh were resolved. Financial assistance worth Rs.22.68 crore was provided to the people during the programme. Earlier in the day, Chandy held a meeting with Royal Highness Prince Salman bin Hamad Al-Khalifa, Crown Prince, Deputy Supreme Commander and First Deputy Prime Minister of Baharain.
600 അപേക്ഷകളാണ് ഇത്തവണ യു.എന്‍. അവാര്‍ഡിന് പരിഗണിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിജയകരമായി നടപ്പാക്കിയ ഭരണപരിഷ്‌കാരങ്ങളെയും പരീക്ഷണങ്ങളെയുമാണ് യു.എന്നിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരുന്നത്. ജനാധിപത്യത്തെ ശക്തിപ്പെടുത്തിയ അഭൂതപൂര്‍വമായ പദ്ധതിയാണ് ജനസമ്പര്‍ക്ക പരിപാടിയെ ശ്രദ്ധേയമാക്കിയെന്നും ലോകത്തിനു തന്നെ ഇതു മാതൃകയാണെന്നും യു.എന്‍. വിലയിരുത്തിയിരുന്നു.ജനാധിപത്യം ശക്തിപ്പെടുന്നത് ജനങ്ങളും ഭരണാധികാരികളും തമ്മിലുള്ള അന്തരം കുറയുമ്പോഴാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. ജനങ്ങളുമായി അകലം കുറയ്ക്കുകയെന്നത് തന്റെ പൊതുപ്രവര്‍ത്തനത്തിന്റെ മുഖമുദ്രയാണ്. ഭരണാധികാരി ജനങ്ങളോട് കൂടുതല്‍ അടുക്കുമ്പോള്‍ അത് കൂടുതല്‍ സുതാര്യതയിലേക്ക് നയിക്കുകയും അഴിമതിക്ക് തടയിടുകയും ചെയ്യും.
പൊതുജനസമ്പര്‍ക്ക പരിപാടിയുടെ അടുത്തഘട്ടം പൂര്‍ണമായും വിവരസാങ്കേതികവിദ്യയുടെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്നതാണ്. കേരളത്തില്‍ ഇ-ഭരണത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ ഇത് സഹായകമാകും. എല്ലാ പരാതികളും ഓണ്‍ലൈനായി സമര്‍പ്പിക്കണം. ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരുടെയോ ബന്ധപ്പെട്ട മന്ത്രിമാരുടെയോ തലത്തില്‍ പരിഹൃതമാകാത്തവ താന്‍ നേരിട്ടു കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ബഹ്‌റൈന്‍ ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ മുബാരക്ക് അല്‍ ഖലിഫ മുഖ്യാതിഥിയായിരുന്നു. ബഹ്‌റൈനിലെ ഗതാഗതസംവിധാനത്തില്‍ മൗലികമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നതിന് ഗതാഗതമന്ത്രി കമല്‍ ബിന്‍ അഹമ്മദ് മുഹമ്മദ് അവാര്‍ഡ് ഏറ്റുവാങ്ങി.
പ്രൊഫ് ജോണ്‍ കുരാക്കാർ
No comments:
Post a Comment