പാക് അധീന കാശ്മീരില് വെടിവെപ്പ്.
10 വിനോദസഞ്ചാരികള് കൊല്ലപ്പെട്ടു
പാക് അധീന കാശ്മീരിലെ
ബാലിസ്ഥാന്‍ മേഖലയില്‍ വിദേശ വിനോദസഞ്ചാരികള്‍ താമസിച്ച ഹോട്ടലിലുണ്ടായ
വെടിവെപ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച (23,June,2013)പുലര്‍ച്ചെ
ഒന്നോടെയായിരുന്നു ആക്രമണം. ചൈന, ഉക്രൈന്‍, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള
സഞ്ചാരികളാണ് കൊല്ലപ്പെട്ടത്. ഹോട്ടലിലേക്ക് അതിക്രമിച്ച് കയറിയ തോക്കുധാരികള്‍
വെടിയുതിര്‍ക്കുകയായിരുന്നെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു.വെടിവെപ്പിന് ശേഷം
അക്രമികള്‍ ഓടിരക്ഷപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും
ഏറ്റെടുത്തിട്ടില്ല. പ്രദേശത്തേക്ക് സുരക്ഷ സൈനികരെ അയച്ചിട്ടുണ്ടെന്ന് അധികൃതര്‍
അറിയിച്ചു. അക്രമം നടന്ന ബാലിസ്ഥാന്‍ മേഖലയിലേക്ക് കൃത്യമായ യാത്രാസൗകര്യങ്ങള്‍
ഇല്ലാത്തതിനാല്‍ മൃതദേഹങ്ങള്‍ ഹെലിക്കോപ്റ്റര്‍ വഴി കറാച്ചിയിലെത്തിക്കുമെന്ന്
സുരക്ഷാ സേന പ്രതിനിധികള്‍ അറിയിച്ചു.
പാക്കിസ്ഥാനിലെ അതീവ
സുരക്ഷ മേഖലയിലാണ് ആക്രമണമുണ്ടായത്. ന്യൂനപക്ഷ വിഭാഗമായ ഷിയ മുസ്ലീങ്ങള്‍ക്ക് നേരെ
പ്രദേശത്ത് ആക്രമണങ്ങള്‍ പതിവാണെങ്കിലും വിദേശികള്‍ ആക്രമിക്കപ്പെടുന്നത്
ആദ്യമായാണ്. പ്രധാനമന്ത്രി നവാസ് ഷെരീഫും പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും
ആക്രമണത്തെ ശക്തമായി അപലപിച്ചു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment