Pages

Tuesday, June 18, 2013

മഴയില്‍ വീടുകള്‍ തകര്‍ന്നു.വ്യാപക കൃഷിനാശം

 കിഴക്കൻ  മേഖലയിൽ  മഴയില്‍ 
വീടുകള്‍ തകര്‍ന്നു.വ്യാപക കൃഷിനാശം

 
 മഴയില്‍ ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ വ്യാപക നാശനഷ്ടം. പത്തനാപുരം താലൂക്കില്‍ നാല് വീടുകള്‍ തകര്‍ന്നു. പലയിടത്തും വ്യാപകമായി വൈദ്യുത പോസ്റ്റുകള്‍ ഒടിഞ്ഞുവീണു. പുനലൂരില്‍ പലമേഖലകളിലും വ്യാപകമായി കൃഷി നശിച്ചു. കുളത്തൂപ്പുഴ ചോഴിയക്കോട് ബീഡിക്കുന്നില്‍ ചരുവിള പുത്തന്‍വീട്ടില്‍ സന്തോഷ്, കുളത്തൂപ്പുഴ ആറ്റിന് കിഴക്ക് കരിക്കത്തില്‍ വീട്ടില്‍ ബിനു, കരവാളൂര്‍ സന്തോഷ് ഭവനില്‍ ഓമന, ആര്യങ്കാവ് ഇടപ്പാളയം മണിക്കത്തിപ്ലാവ് രാജുമോന്‍ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. അഞ്ചല്‍-പുനലൂര്‍ പാതയില്‍ ചുടുകട്ട ജങ്ഷന്‍മുതല്‍ അടുക്കളമൂലവരെയുള്ള ഭാഗങ്ങളില്‍ 11 കെ.വി. യുടെ 12 വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞുവീണ് പ്രദേശത്ത് വൈദ്യുതിബന്ധം നിലച്ചു. മൂന്നരലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കെ.എസ്.ഇ.ബി. അധികൃതര്‍ അറിയിച്ചു. അഞ്ചല്‍ ഗ്രാമപ്പഞ്ചായത്തിലെ കോളച്ചിറയില്‍ നെട്ടയം-കുശിനിമുക്ക് റോഡില്‍ റബ്ബര്‍ മരം ഒടിഞ്ഞ് വൈദ്യുത കമ്പിക്ക് മേലേ വീണ് വൈദ്യുത പോസ്റ്റ് പിഴുതുവീണു. പുനലൂര്‍ ചെമ്മന്തൂരിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ വ്യാപാരസമുച്ചയത്തിന്റെ മുകളില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ പരസ്യബോര്‍ഡ് വീണ് താഴെ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടര്‍ തകര്‍ന്നു. ഈ സമയം കെട്ടിടത്തിന് താഴെ ആളില്ലാതിരുന്നതിനാല്‍ ആളപായം ഒഴിവായി. പുനലൂര്‍ വെട്ടിപ്പുഴ മേഖലയില്‍ വ്യാപകമായി കൃഷി നശിച്ചു. വെട്ടിപ്പുഴസൗത്ത് ശാരദാഭവനില്‍ കെ.സുരേന്ദ്രന്‍പിള്ളയുടെ 150 ഏത്തവാഴകളും 250 പാളയംകോടന്‍ വാഴകളും 600 മൂട് മരച്ചീനിയും 120 മൂട് ചേനയും നശിച്ചു. തലയാംകുളം പ്രദേശത്തും വ്യാപകമായി കൃഷി നശിച്ചു.


                               പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: