ജീവിതത്തിനും മരണത്തിനുമിടക്കുള്ള നിമിഷം
മരണത്തിന് തൊട്ടു മുമ്പുള്ള അവസാനനിമിഷമാണ് ശ്രീധര്‍ എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയത്. കാട്ടാനക്കൂട്ടം ഇറങ്ങിയിട്ടുണ്ടെന്ന് അറിഞ്ഞ് ചിത്രമെടുക്കാന്‍ പോയ വിജയ കര്‍ണ്ണാടകയുടെ മുതിര്‍ന്ന ഫോട്ടോഗ്രാഫറായ ശ്രീധര്‍ ഇങ്ങനെയൊരു ചിത്രം സ്വപ്‌നത്തില്‍ പോലും കണ്ടിരിക്കില്ല.ജീവിതത്തിനും മരണത്തിനുമിടക്കുള്ള നിമിഷങ്ങളായിരുന്നു ശ്രീധറിന്റെ നിക്കോണ്‍ ഡി 300 ക്യാമറ പകര്‍ത്തിയത്. രാവിലെ പത്തരയോടെയാണ് ശ്രീധര്‍ വനത്തോട് ചേര്‍ന്നുള്ള ഗ്രാമത്തില്‍ എത്തുന്നത്. അപ്പോള്‍ കൂടിനിന്നിരുന്ന ഗ്രാമീണര്‍ക്ക് പോലീസ് പിരിഞ്ഞുപോകാനുള്ള നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
പോലീസിന്റെ കണ്ണുവെട്ടിച്ച് ശ്രീധറും കുറച്ചു ഗ്രാമീണരും ബൈക്കില്‍ വനത്തിലെത്തി. പെട്ടെന്നാണ് വെറും 30 അടി അകലത്തില്‍ കാട്ടാനക്കൂട്ടം നില്‍ക്കുന്നത് അവര്‍ കണ്ടത്. മരക്കൂട്ടത്തിനു പിന്നില്‍ മറഞ്ഞു നില്‍ക്കുകയായിരുന്ന ആനക്കൂട്ടം. ആനക്കൂട്ടത്തെ നിരീക്ഷിച്ചും ചിത്രങ്ങളെടുത്തും നില്‍ക്കുമ്പോഴാണ് കൂട്ടത്തിലെ ഒരാളുടെ മൊബൈല്‍ ഫോണ്‍ അടിക്കുന്നത്. വൈബ്രേഷന്‍ മോഡിലായിരുന്ന മൊബൈലിലെ ശബ്ദം തിരിച്ചറിഞ്ഞ ആനകളില്‍ ഒരാള്‍ ഇവര്‍ക്കു നേരെ തിരിഞ്ഞു.
ജീവനും കയ്യില്‍പിടിച്ച് ഗ്രാമീണരെല്ലാവരും തിരിഞ്ഞോടി. കൂട്ടത്തിലൊരാളായിരുന്ന മുനിരാജു വീണുപോയതോടെയാണ് കളി കാര്യമായത്. മുനിരാജു വീഴുന്നതുകണ്ട് തിരിഞ്ഞു നിന്ന ശ്രീധര്‍ ക്യാമറയില്‍ ചിത്രങ്ങളെടുക്കുകയായിരുന്ന
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment