Pages

Saturday, June 22, 2013

മണിപ്പാലിലെ കൂട്ടബലാത്സംഗം മൂന്നുപേര്‍ അറസ്റ്റില്‍

മണിപ്പാലിലെ കൂട്ടബലാത്സംഗം
 മൂന്നുപേര്‍ അറസ്റ്റില്‍

മണിപ്പാല്‍ സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്ത കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തു. ഉഡുപ്പി പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രതികളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടില്ല. കസ്തൂര്‍ബ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലുള്ള പെണ്‍കുട്ടി സുഖം പ്രാപിക്കുന്നു. എങ്കിലും മാനസികാഘാതംമൂലം അവശയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ ധര്‍ണ നടത്തുകയാണ്. 

വ്യാഴാഴ്ച(20 June,2013) രാത്രി പതിനൊന്നരയോടെ മണിപ്പാല്‍ യൂണിവേഴ്‌സിറ്റി ലൈബ്രറിക്കുമുന്നില്‍ തന്റെ ഫ്ലാറ്റിലേക്കു പോകാന്‍ വാഹനം കാത്തുനിന്ന പെണ്‍കുട്ടിക്കാണ് ദുരനുഭവമുണ്ടായത്.  ഓട്ടോയിലെത്തിയ മൂന്നുപേര്‍ ബലംപ്രയോഗിച്ച് കയറ്റിക്കൊണ്ടുപോയി. കോളേജ് കാമ്പസിന് സമീപത്തെ ഒഴിഞ്ഞ സ്ഥലത്തുവെച്ച് ബലാത്സംഗം ചെയ്തു. പുലര്‍ച്ചെ 2.45-ന് പെണ്‍കുട്ടി താമസിക്കുന്ന ഫ്ലാറ്റിനു സമീപത്തായി അതേ ഓട്ടോയില്‍ കൊണ്ടുവന്ന് ഇറക്കിവിട്ടു. ഫ്ലാറ്റിലെ വാച്ച്മാനാണ് അവശയായ പെണ്‍കുട്ടിയെ ആസ്പത്രിയിലെത്തിച്ചത്. പെണ്‍കുട്ടിയുടെ കൈക്കും കാലിനും കഴുത്തിനും പരിക്കുണ്ട്. വലതുകാലിന്റെ എല്ല് പൊട്ടിയിട്ടുണ്ട്.

                                   പ്രൊഫ്‌ ജോണ്‍ കുരാക്കാർ 



No comments: