Pages

Monday, May 20, 2013


നീറ്റ് മെഡിക്കല്‍ പി.ജി. പ്രവേശന പരീക്ഷയില്‍ ഡോ.നിഷിത മോഹന് ഒന്നാം റാങ്ക്
നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് (നീറ്റ്) മെഡിക്കല്‍ പി.ജി. പ്രവേശനപ്പരീക്ഷയില്‍ (2013)കൊല്ലം കരിക്കോട് സ്വദേശി ഡോ. നിഷിത മോഹന് ഒന്നാംറാങ്ക്. 99.9994 സ്‌കോറാണ് നിഷിതയ്ക്ക് ലഭിച്ചത്. ന്യൂഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ (എയിംസ്) മെഡിക്കല്‍ പി.ജി. പ്രവേശന പ്പരീക്ഷയിലും നിഷിത ഒന്നാം റാങ്ക് നേടിയിരുന്നു. എയിംസില്‍ ജനറല്‍ മെഡിസിന്‍ പി.ജി.ക്ക് ചേര്‍ന്നിരിക്കുകയാണ് നിഷിത. 2003ല്‍ എസ്.എസ്.എല്‍.സി. ക്ക് എട്ടാം റാങ്കും പ്ലസ്ടു (സി.ബി.എസ്.ഇ.) വില്‍ കൊല്ലം എസ്.എന്‍. പബ്ലിക് സ്‌കൂളിലെ ഒന്നാം സ്ഥാനവും നേടിയിരുന്നു. ബയോളജിക്ക് മുഴുവന്‍ മാര്‍ക്ക് നേടിയതിന് ഇന്ദിരാഗാന്ധി നാഷണല്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചിട്ടുണ്ട്. കോട്ടയം നാട്ടകം ഗവ. പോളിടെക്‌നിക് കോളേജ് മെക്കാനിക്കല്‍ വിഭാഗം മേധാവി പത്തനംതിട്ട പ്രക്കാനം തുണ്ടിയത്ത് മോഹന്‍ ഫിലിപ്പിന്റെയും ബാങ്ക് ഓഫ് ഇന്ത്യ കൊല്ലം ശാഖ അസിസ്റ്റന്റ് മാനേജര്‍ എലിസബത്തിന്റെയും മകളാണ്.

                         പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments:

Post a Comment

Please enter you valuable comments... Suggestions and ideas are always welcome...

Prof John Kurakar