Pages

Monday, May 20, 2013

കുടിവെള്ളമില്ല കോഴിക്കോട് ഹോട്ടലുകളില്‍ ഉച്ചഭക്ഷണമില്ല


                     കുടിവെള്ളമില്ല
             കോഴിക്കോട് ഹോട്ടലുകളില്‍
                     ഉച്ചഭക്ഷണമില്ല
 കുടിവെള്ളക്ഷാമം നഗരത്തിലെ ഹോട്ടലുകളുടെയും റെസ്റ്റോറന്റുകളുടെയും പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. കുടിവെള്ളക്ഷാമത്തിന്റെ പേരില്‍ നഗരത്തിലെ എട്ടോളം ഹോട്ടലുകളില്‍ ഉച്ചഭക്ഷണം നിര്‍ത്തിയതായാണ് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ അധികൃതര്‍ നല്‍കുന്ന വിവരം. മിക്കസ്ഥലങ്ങളിലും ഉച്ചയൂണില്ല എന്ന ബോര്‍ഡും സ്ഥാപിച്ചു കഴിഞ്ഞു.അസോസിയേഷന്റെ കണക്കനുസരിച്ച് 500-ല്‍ പരം ഹോട്ടലുകള്‍ നഗരപരിധിയില്‍മാത്രം സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.

ഭൂരിഭാഗം ഇടങ്ങളിലും സ്വകാര്യ കുടിവെള്ള സ്രോതസ്സുകളെയാണ് ആശ്രയിക്കുന്നത്. കുടിവെള്ളക്ഷാമം രൂക്ഷമായതോടെ എവിടെനിന്ന് വെള്ളംകിട്ടിയാലും ഉപയോഗിക്കും എന്ന അവസ്ഥയിലാണ് ഹോട്ടലുകാര്‍. ഉപയോഗയോഗ്യമാണോ വെള്ളം എന്നുപോലും നോക്കാന്‍ തരമില്ലെന്ന് ഹോട്ടല്‍ ഉടമസ്ഥര്‍ പറയുന്നു. വേനല്‍ കടുത്തതോടെ കിണറില്‍ വെള്ളമുള്ളവരെല്ലാം കുടിവെള്ള വിതരണക്കാരായെന്നാണ് ഹോട്ടലുകാര്‍ പറയുന്നത്. ജില്ലയുടെ ഉള്‍പ്രദേശങ്ങളില്‍ നിന്നുപോലും യുവാക്കള്‍ വെള്ളം ഹോട്ടലുകളില്‍ എത്തിക്കുന്നുണ്ട്. നഗരത്തിലെ കൂള്‍ബാറുകളുടെയും അവസ്ഥ വ്യത്യസ്തമല്ല.കുടിവെള്ളക്ഷാമത്തിന്റെ രൂക്ഷത മനസ്സിലാക്കി ഹോട്ടലുകളിലേക്കും റെസ്റ്റോറന്റുകളിലേക്കും കുടിവെള്ളം വിതരണംചെയ്യാന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ തയ്യാറാവണമെന്ന് ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
                                  പ്രൊഫ്‌. ജോണ്‍ കുരാക്കാർ 



No comments:

Post a Comment

Please enter you valuable comments... Suggestions and ideas are always welcome...

Prof John Kurakar