Pages

Wednesday, May 29, 2013

മലയാളി ഹൗസിന് വനിതാ കമ്മീഷന് നോട്ടീസ്‌

മലയാളി ഹൗസിന്
വനിതാ കമ്മീഷന് നോട്ടീസ്
സ്വകാര്യ ചാനലിലെ വിവാദ റിയാലിറ്റി ഷോ മലയാളി ഹൗസിനെതിരെ വനിതാ കമ്മീഷന്‍ രംഗത്തെത്തി. ഷോയ്ക്കെതിരെ പരാതികള്‍ വ്യാപകമായതോടെയാണ് പ്രശ്നത്തില്‍ ഇടപെടാന്‍ വനിതാ കമ്മീഷന്‍ തീരുമാനിച്ചത്. സ്ത്രീത്വത്തെ അപമാനിക്കുന്നുവെന്നും, കുടുംബസമേതം കാണാന്‍ കഴിയാത്ത പരിപാടിയാണെന്നും ചൂണ്ടിക്കാട്ടി നിരവധി പരാതികളാണ് വനിതാ കമ്മീഷന് കത്തുകള്‍ മുഖേനയും, ഇമെയില്‍ മുഖേനയും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ പരാതികളുടെ അടിസ്ഥാനത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കമ്മീഷന്‍ സൂര്യ ടിവിക്കും പരിപാടിയുടെ നിര്‍മ്മാതാവിനും നോട്ടീസ്‌ അയച്ചുമലയാളി ഹൗസിനെതിരെ സൈബര്ലോകത്ത്വന്പ്രതിഷേധമാണുയരുന്നത്. നേരത്തെ ഷോയ്ക്കെതിരെ ജനാതിപത്യ മഹിളാ അസോസിയേഷനും, ഡി.വൈ.എഫ്. നേതാവ് ടി.വി രാജേഷും രംഗത്തെത്തിയിരുന്നു
                                          പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: