Pages

Tuesday, May 21, 2013

മാര്‍ ക്രിസോസ്റ്റംകേരളീയ സമൂഹത്തിന്റെ ഗുരു


മാര്‍ ക്രിസോസ്റ്റംകേരളീയ
സമൂഹത്തിന്റെ ഗുരു-
തിരുവഞ്ചൂർ രാധാകൃഷ്ണൻ 
കേരളസമൂഹത്തിന്റെ സാക്ഷാല്‍ ഗുരുവാണ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത എന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മേല്‍പ്പട്ടസ്ഥാനത്ത് അറുപത് വര്‍ഷം പൂര്‍ത്തിയാക്കിയ മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ വജ്രജൂബിലി ആഘോഷം കൊല്ലം സെന്റ് തോമസ് മാര്‍ത്തോമ ചര്‍ച്ചില്‍ (20-05-2013)ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആദര്‍ശനിഷ്ഠയില്‍ എന്നും ഉറച്ചുനിന്ന വ്യക്തിത്വമാണ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടേതെന്നും ആദര്‍ശനിഷ്ഠയില്‍നിന്ന് അകന്നുപോകുന്ന സമൂഹം ഭാവിയില്‍ കൂപ്പുകുത്തുമെന്നും മന്ത്രി പറഞ്ഞു.

ഹാസ്യത്തില്‍ പൊതിഞ്ഞ് ശക്തമായ സന്ദേശം നല്‍കിയ വ്യക്തിയാണ് വലിയ മെത്രാപ്പോലീത്തയെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. കാപട്യമില്ലാത്ത മനസിന്റെ ഉടമയുമാണ് അദ്ദേഹം. ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം മന്ത്രി ഷിബു ബബിജോണ്‍ നിര്‍വഹിച്ചു.എന്നെ സ്‌നേഹിച്ചവര്‍ എല്ലാവരെയും സ്‌നേഹിക്കാന്‍ പഠിപ്പിച്ചതായി മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത മറുപടിപ്രസംഗത്തില്‍ പറഞ്ഞു. സ്വര്‍ഗ്ഗത്തിലെത്തിയാല്‍ കര്‍ത്താവ് എവിടെ ജനിക്കണമെന്ന് ചോദിച്ചാല്‍ താന്‍ ജനിച്ച സ്ഥലത്തും മാതാപിതാക്കളുടെയും നാട്ടുകാരുടെയും കൂടെ വീണ്ടും ജനിക്കണമെന്ന് പറയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തോമസ് മാര്‍ തിമോത്തിയോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു. സെന്റ് തോമസ് മാര്‍ത്തോമ ആശാകേന്ദ്രത്തിന്റെ ഉദ്ഘാടനം സക്കറിയാസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്ത നിര്‍വഹിച്ചു. ഡോ.സ്റ്റാന്‍ലി റോമന്‍, അഡ്വ. വര്‍ഗ്ഗീസ് മാമ്മന്‍, ജിജി മാത്യു എന്നിവര്‍ ആശംസാപ്രസംഗം നടത്തി.

                              പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: