Pages

Thursday, May 30, 2013

TRIBUTE PAID RITUPARNO GOSH, RENOWNED FILMMAKER

ഋതുപര്‍ണഘോഷ് അന്തരിച്ചു


Noted filmmaker Rituparno Ghosh died of a cardiac arrest on Thursday ,30th May,2013,at his south Kolkata residence. He was 49. Winner of 12 national and some international awards, Ghosh was suffering from pancreatitis and died at 7.30 am, his family said.Ghosh shot to fame with a children’s film directed by him ‘Hirer Angti’ in 1994. His film ‘Unishe April’ won the national award in 1995.His other widely acclaimed films include ‘Dahan’, ’Asukh’, ‘Chokher Bali’, ‘Raincoat’, ‘Bariwali’, ‘Antarmahal’ and ‘Noukadubi’.
A file picture of Rituparno Ghosh.പ്രമുഖ ചലച്ചിത്രകാരനും അഭിനേതാവുമായ ഋതുപര്‍ണഘോഷ് (50) അന്തരിച്ചു.2013 മെയ്‌  30 നു  രാവിലെ ഏഴരയോടെ കൊല്‍ക്കത്തയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സ നടത്തുന്നുണ്ടായിരുന്നെങ്കിലും അടുത്തദിവസം വരെ സിനിമയുമായി ബന്ധപ്പെട്ട വിവിധ പരിപാടികളില്‍ കൊല്‍ക്കത്തയില്‍ സജീവമായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. റേയുടേയും ഘട്ടക്കിന്റേയും മൃണാള്‍സെന്നിന്റേയുമെല്ലാം പ്രതിഭാപട്ടികയുടെ പിന്തുടര്‍ച്ചയെന്ന് നിസ്സംശയം പറയാവുന്ന പേരാണ് ഇന്ത്യന്‍ സിനിമയില്‍ ഋതുപര്‍ണഘോഷിന്റേത്. നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ സ്വന്തം സിനിമകള്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ദേശീയതലത്തിലും സംസ്ഥാനതലത്തിലും പലതവണ നേടുകയും ചെയ്തിട്ടുണ്ട്.

ലിംഗമാറ്റവുമായി ബന്ധപ്പെട്ട അസ്തിത്വപ്രശ്‌നങ്ങള്‍ പരാമര്‍ശിക്കുന്ന ചിത്രങ്ങളും കഥാപാത്രങ്ങളുമാണ് അവസാനകാലത്ത് പുറത്തുവന്നവ. അഭിനേതാവ് എന്ന രീതിയിലും ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുത്തത്. ഉനീഷെ ഏപ്രില്‍, ചോക്കര്‍ബാലി, അബൊഹമാന്‍ എന്ന ചിത്രങ്ങളാണ് ഋതുപര്‍ണഘോഷിനെ ഏറ്റവും പ്രശംസ നേടിക്കൊടുത്ത ചിത്രങ്ങള്‍. ഹൈരര്‍ അങ്ഗ്തി ആണ് ആദ്യചിത്രം. പിന്നീട് പുറത്തുവന്ന എല്ലാ ചിത്രങ്ങളും നിരൂപകപ്രശംസ നേടിയവയാണ്.

പരസ്യചിത്രങ്ങളില്‍ സഹായിയായാണ് ഋതുപര്‍ണ സിനിമാടെലിവിഷന്‍ രംഗത്ത് എത്തുന്നത്. പിതാവ് ഡോക്യുമെന്ററി സംവിധായകനായിരുന്നു. ബംഗാളില്‍ സ്‌കൂള്‍ വിദ്യാഭ്യാസവും ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഉന്നതവിദ്യഭ്യാസവും നേടി. ചാനലുകളില്‍ ചാറ്റ്‌ഷോയിലും നിറഞ്ഞുനിന്നു. ഉനീഷെ ഏപ്രില്‍, ദഹന്‍, ബാരിവാലി, അസുഖ്, ഉ
ത്സവ്, ടിട്ട്‌ലി, ശുഭോ മഹ് രാത്, ചോക്കര്‍ബാലി. റെയിന്‍കോട്ട് (ഹിന്ദി), അന്തര്‍മഹല്‍, ദോസര്‍, ദ ലാസ്റ്റ് ലിയര്‍, ഖേല, ശോഭ് ചരിത്രോ കാല്‍പനിക്, അബൊഹമാന്‍, നൗകാദുബി, സണ്‍ഗ്ലാസ് (ഹിന്ദി), ചിത്രാഗദ എന്നിവയാണ് ഋതുപര്‍ണയുടെതായി പുറത്തുവന്ന ചിത്രങ്ങള്‍.
ചിത്രാംഗദ കഴിഞ്ഞ ഗോവന്‍തിരുവനന്തപുരം ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. 12 തവണ ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍ നേടി. ജസ്റ്റ് അനദര്‍ ലവ് സ്‌റ്റോറി, മെമ്മറീസ് ഇന്‍ മാര്‍ച്ച്, ചിത്രാംഗദ എന്നീ മൂന്ന് ചിത്രങ്ങളില്‍ വേഷമിട്ടു. അജയ് ദേവ്ഗണ്‍, ഐശ്വര്യാറായ് എന്നിവര്‍ വേഷമിട്ട് ഋതുപര്‍ണ സംവിധാനം ചെയ്ത റെയ്ന്‍കോട്ട് ഹിന്ദിയിലെ ശ്രദ്ധേയമായ ചിത്രമാണ്. ചോക്കര്‍ബാലിയിലും ഐശ്വര്യയായിരുന്നു നായിക. നിര്‍മ്മാതാവായും സിനിമാരംഗത്ത് നിറഞ്ഞുനിന്നു. ലൊക്കാര്‍ണോ ഫെസ്റ്റിവല്‍ ഉള്‍പ്പെടെ നിരവധി മേളകളില്‍ പലതവണ ഋതുപര്‍ണയുടെ ചിത്രങ്ങള്‍ പുരസ്‌കാരവും പ്രശംസയും ഏറ്റുവാങ്ങിയിട്ടുണ്ട്. സംസ്‌കാരം വൈകീട്ട് നടക്കും. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അടക്കമുള്ളവര്‍ അനുശോചനം അറിയിച്ചു. 

                                പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: