Pages

Wednesday, April 24, 2013

TRIBUTE PAID TO SHAMSHAD BEEGAM, HINDI PLAY SINGER


ഹിന്ദി പിന്നണി ഗായിക
ഷംഷാദ് ബീഗം അന്തരിച്ചു
 ഹിന്ദിസിനിമയിലെ ആദ്യകാല പിന്നണി ഗായിക ഷംഷാദ് ബീഗം(94) അന്തരിച്ചു. മുംബൈയിലെ അവരുടെ വസതിയില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം. മേരേ പിയാ ഗയേ രംഗൂണ്‍..., കഭി ഔര്‍ കഭി പാര്‍..., കജ്‌റ മൊഹബ്ബത് വാല.. തുടങ്ങിയ ഹിറ്റ് ഗാനങ്ങളിലൂടെ പാട്ടിനെ ഇഷ്ടപ്പെടുന്ന ഏവര്‍ക്കും പ്രിയങ്കരിയാണ് ഷംഷാദ് ബീഗം. പഞ്ചാബിലെ അമൃത്സറില്‍ 1919 ഏപ്രില്‍ 14ന് ജനിച്ച ഷംഷാദിന്റെ സ്വരമാധുരി പെഷവാര്‍ റേഡിയോയിലൂടെ 1947 ലാണ് ജനം കേട്ടുതുടങ്ങിയത്. 15 രൂപയാണ് ഒരു പാട്ടിന് ആദ്യകാലത്ത് അവര്‍ക്ക് പ്രതിഫലമായി കിട്ടിയിരുന്നത്. നൗഷാദ് അലിയും, ഒ.പി നയ്യാരുമാണ് അവരുടെ ശബ്ദം തങ്ങളുടെ ഗാനങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത്. 

ക്ലാസിക് ചിത്രമായ മുഗള്‍ ഇ കസമിലെ 'തേരി മെഹ്ഫില്‍ മേന്‍ കിസ്മത് എന്ന ഗാനം പാടിയത് ഷംഷാദ് ബീഗമാണ്. കഹീന്‍ പേ നിഗാഹേന്‍ കഹീന്‍ പേ നിഷാന, ബുജ് മേര ക്യ നാം രേ, സയാന്‍ ദില്‍ മേന്‍ ആന രേ, ലേകേ പെഹ്ല പെഹ്ല പ്യാര്‍, ചോദ് ബാബൂള്‍ കാ ഘര്‍ തുടങ്ങിയവയും അവര്‍ പാടിയ ഹിറ്റ് ഗാനങ്ങളാണ്. ഹിന്ദി ചലച്ചിത്രഗാനശാഖയ്ക്ക് നല്‍കിയ സംഭാവന മാനിച്ച് 2009 ല്‍ ഒ.പി. നയ്യാര്‍ അവാര്‍ഡ് ഷംഷാദിന് നല്‍കി.50 കളിലും 60 കളിലും അവര്‍ പാടിയ പല ഹിറ്റ് ഗാനങ്ങളും ഇന്നും പുതിയ കാല സംഗീതസംവിധായകര്‍ റീമിക്‌സ് ചെയ്ത് പുറത്തിറക്കുന്നു.

Prof. John Kurakar

No comments: