ഗീവർഗീസ് മാർ ഇവാനിയോസ് മെത്രാപൊലിത്ത


പ്രകൃതിയെ സ്നേഹിച്ച താപസശ്രേഷ്ഠന്
ഒരു പൂവ് വിരിയുംപോലുള്ള ജീവിതമാണ് ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടേത്. പൂവ് വിടരുന്നത് ശരിക്കും, സാധാരണ കണ്ണുകള്‍ കൊണ്ട് കാണാനാവില്ല. എന്നാല്‍ അതിന്റെ പരിമളം എത്രയധികമാണ് നമ്മുടെ ഉള്ളം നിറയ്ക്കുക. ദൈവനടത്തിപ്പിന്റെ ഇതളുകള്‍ മാത്രമുള്ള ഒരു പൂവ്. ഒരു പക്ഷേ താമര പോലെയൊന്ന്; ജലത്തിലാണെങ്കിലും ആണ്ടുപോകാതെ, എന്ന് മാത്രമല്ല ഒരു കണം പോലും തങ്ങിനില്ക്കാതെ നിര്‍ലേപമായ ഒന്ന്. ലോകം പുരളാത്തതും കാലം കലരാത്തതുമായ ഒന്ന്. ദൈവകരുണയുടെ ആ ജീവിതം നമ്മുടെ ഹൃദയങ്ങള്‍ക്ക് സമ്മാനിക്കുക ശാന്തിയും ദൈവസ്നേഹവുമാണ്.


No comments:
Post a Comment