തിരുവനന്തപുരത്ത്കുടിക്കാന്‍ വെള്ളമില്ല
പൊട്ടിയൊഴുകുന്ന പൈപ്പ് അനുഗ്രഹം
നെടുമങ്ങാട് ഭാഗത്ത് കരമനയാര്‍ ചുറ്റിയൊഴുകുന്ന വെളിയന്നൂരുകാരും കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കാന്‍ കരമനയാറ് വഴിയാണ് വെള്ളം അരുവിക്കരയിലെത്തുന്നത്. വെള്ളം നദിയുടെ ഇരുകരയിലും മുട്ടിയൊഴുകുമ്പോഴും വെളിയന്നൂരുകാര്ക്ക് അതില്‍ നിന്ന് അല്പം വെള്ളം പോലും കുടിക്കാന്‍ ഭാഗ്യമില്ല.
പാറശ്ശാല ടൗണ്‍, സമീപത്തെ നെടുവാന്‍വിള, ഇടിച്ചക്കപ്ലാമൂട് എന്നിവിടങ്ങളില്‍ കുടിവെള്ളം പത്തു ദിവസത്തിലൊരിക്കല്‍ എന്ന തരത്തിലാണ് ഇപ്പോഴും വിതരണം. പെരുങ്കടവിള പഞ്ചായത്തില്‍ നിലവിലെ ശുദ്ധജല പദ്ധതിയില്‍ നിന്ന് മൂന്നു ദിവസത്തിലൊരിക്കലാണ് ജലവിതരണം. പദ്ധതിക്കുള്ള വെള്ളമെടുക്കുന്ന നെയ്യാറില്‍ നീരൊഴുക്ക് കുറഞ്ഞതും സംഭരണിയുടെ ശേഷിക്കുറവുമാണ് പ്രധാന പ്രശ്നം.പാല്‍ക്കുളങ്ങര വാര്‍ഡില്‍ ജനങ്ങള്‍ കുന്നിറങ്ങി തലച്ചുമടായാണ് വെള്ളം കൊണ്ടുപോകുന്നത്. മുദാക്കല്‍ പഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളിലും കുടിവെള്ളത്തിന് ക്ഷാമം നേരിടുന്നു. ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിക്കുന്നുണ്ടെങ്കിലും അത് നാമമാത്രമാണ്. കോരാണി, ഇടയ്ക്കാട്, ഊരുപൊയ്ക, മങ്കാട്ടുമൂല, തിട്ടയില്ക്കോണം, ചെമ്പൂര് എന്നിവിടങ്ങളില്‍ കുടിവെള്ളം എത്തിയിട്ടില്ല.
നഗരൂരില്‍ എല്ലാ വാര്‍ഡിലും ജലക്ഷാമമുണ്ട്. കുഴല്വെള്ളമുള്ള വാര്‍ഡുകളില്‍ ടാങ്കര്‍ലോറികളില്‍ വെള്ളമെത്തിക്കുന്നില്ല. പൈപ്പുവഴി വെള്ളം ലഭിക്കാത്ത ദിവസങ്ങളില്‍ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുകയാണ്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment