Pages

Wednesday, April 24, 2013

പടവലം എണ്ണിയാലൊടുങ്ങാത്ത ഔഷധ മൂല്യമുള്ള സസ്യം


പടവലം എണ്ണിയാലൊടുങ്ങാത്ത
ഔഷധ മൂല്യമുള്ള സസ്യം 
ഡോ. പി. കൃഷ്ണദാസ്
mangalam malayalam online newspaper  എണ്ണിയാലൊടുങ്ങാത്ത ഔഷധ മൂല്യമുള്ള സസ്യമാണ്‌ കയ്‌പന്‍ പടവലം. ത്വക്ക്‌ രോഗ ശമനത്തിനാണ്‌ ഏറെ ഗുണകരം.രൂപം കൊണ്ട്‌ പടവലം പാമ്പിനെ പോലെ നീണ്ടു വളര്‍ന്ന്‌ ഒരു വില്ലന്‍ ലുക്കാണ്‌. പാമ്പിന്റെ ആകൃതിയും കട്ടിയുള്ള തോലും ഉള്ളതിനാല്‍ 'സ്‌നേക്‌ ഗൗര്‍ഡ്‌' എന്നാണ്‌ ഇതു അറിയപ്പെടുന്നത്‌. 'ട്രൈക്കോസാന്‍ഡീസ്‌ കുക്കുമെറീന' എന്നതാണ്‌ ഇതിന്റെ ശാസ്‌ത്രീയനാമം. പടവലങ്ങ കൊണ്ട്‌ വിവിധ രൂപത്തിലുള്ള രുചികരങ്ങളായ ആഹാരങ്ങള്‍ തയാറാക്കാവുന്നതാണ്‌. ഉപ്പേരി, ഓലന്‍, അവിയല്‍, സാമ്പാര്‍ കഷണം, പടവലം പരിപ്പുകറി എന്നിങ്ങനെ നീളുന്നു ഈ മലക്കറിയുടെ രുചിഭേദങ്ങള്‍.
ആരോഗ്യവശങ്ങള്
പാകമാവുന്നതിന്‌ മുന്‍പ്‌ പടവലം ചെറുകഷ്‌ണങ്ങളായി വെജിറ്റബിള്‍ സലാഡ്‌ രൂപത്തിലും, മോരു ചേര്‍ത്തും ഉപയോഗിക്കാവുന്നതാണ്‌. പോഷക വിഭവങ്ങളാല്‍ സമൃദ്ധമാണ്‌ പടവലം. നാരിന്റെ അംശം കൂടുതലുള്ളതിനാല്‍ പചന വ്യവസ്‌ഥയുടെ സന്തുലനാവസ്‌ഥ നിലനിര്‍ത്താന്‍ ഗുണകരമാണ്‌.ആയുര്‍വേദ ഔഷധങ്ങളില്‍ ഉപയോഗിക്കുന്ന കയ്‌പന്‍ പടവലത്തിന്‌ ദൗര്‍ലഭ്യം നേരിടുമ്പോള്‍ നാടന്‍ പടവലം ഉപയോഗിക്കാറുണ്ട്‌.എണ്ണിയാലൊടുങ്ങാത്ത ഔഷധ മൂല്യമുള്ള സസ്യമാണ്‌ കയ്‌പന്‍ പടവലം. വേനല്‍കാലത്ത്‌ പടവലം ധാരാളമായി ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ ശരീരത്തിന്റെ ജലാംശം നഷ്‌ടപ്പെട്ടുന്നത്‌ കുറയ്‌ക്കും. ചര്‍മം വരളാതിരിക്കാനും സഹായിക്കും. കയ്‌പന്‍ പടവലം കൃമിശല്യത്തിന്‌ ഉത്തമമാണ്‌. മലബന്ധം അകറ്റി മലശോധ സുഗമമാക്കുന്ന ഒറ്റമൂലിയാണിത്‌. കയ്‌പന്‍ പടവലത്തിന്റെ വേര്‌, കായ, തണ്ട്‌, ഇല ഇവയെല്ലാം ഔഷധമായി ഉപയോഗിക്കുന്നുണ്ട്‌.
രോഗശമനത്തിന്
പ്രമേഹരോഗശമനം, കരളിന്റെ സംരക്ഷണം, രോഗാണു നാശകത്വം എന്നീ നിലകളില്‍ കയ്‌പന്‍ പടവലം ഏറെ ഫലപ്രദമാണ്‌. ഇതിന്റെ വേര്‌ ചതച്ചു പിഴിഞ്ഞെടുക്കുന്ന നീര്‌ രണ്ട്‌ ഔണ്‍സ്‌ കുടിച്ചാല്‍ വയറിളക്കത്തിലൂടെ വയറിനെ ശുദ്ധീകരിക്കാന്‍ നല്ലതാണ്‌. ത്വക്ക്‌ രോഗ ശമനത്തിനാണ്‌ കയ്‌പന്‍ പടവലം ഏറെ ഗുണകരം. കരളിന്റെയും, പിത്താശയക്കല്ലുകളുടേയും ചികിത്സയില്‍ പടവലം കൈകൊണ്ട ഔഷധമാണ്‌. കയ്‌പന്‍ പടവലത്തിന്റെ ഒരു പരിധിവരെ ഔഷധ ഗുണങ്ങള്‍ കറിക്കുപയോഗിക്കുന്ന പടവലത്തിനുണ്ട്‌. കൂട്ടുകറിയായ പടവലം രുചിഭേദങ്ങള്‍ ഉറപ്പുവരുത്തുന്നതിലൂടെ ആരോഗ്യരക്ഷയും ഉറപ്പാക്കുന്നു.
ആയുര്വേദ ഔഷധങ്ങളില്
കയ്‌പന്‍ പടവലം പ്രധാന ഘടകമായ ആയുര്‍വേദ ഔഷധങ്ങള്‍. ആരഗ്വധാദിക്വാഥം, ചന്ദനാസവം, പടോലാദികഷായം, രാസനാദി കഷായം, അരവിന്ദാസവം, പടോലാദിഘൃതം ത്രയന്ത്യാദി കഷായം, പുനര്‍ന്നവാസവം, തിക്‌തക ഘൃതം, വജ്രക ഘൃതം, ജാത്യാദി തൈലം, മഹാതിക്‌തക ഘൃതം

പ്രൊഫ്.  ജോണ്‍ കുരാക്കാർ 

Prof. John Kurakar

No comments: