Pages

Wednesday, April 24, 2013

NARENDRA MODI IN SIVAGIRI


രാഷ്ട്രീയത്തില്തൊട്ടുകൂടായ് തുടരുന്നു:
 നരേന്ദ്ര മോദി
രാഷ്‌ട്രീയത്തില്‍ തൊട്ടുകൂടായ്‌മ തുടരുന്നെന്ന്‌ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോദി. ശിവഗിരിയില്‍ നടക്കുന്ന 51 ാമത്‌ ശ്രീനാരയണ ധര്‍മ്മമീമാംസ പരിക്ഷത്‌ ഉദ്‌ഘാടനം ചെയ്‌ത സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്‌ട്രീയം അന്യനെ താഴ്‌ത്തിക്കൊട്ടാനുള്ള വേദിയായി മാറുന്നെന്നും അദ്ദേഹം വ്യക്‌തമാക്കി.
വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കേരളം മുന്നില്‍ നില്‍ക്കുന്നതിന്‌ തുടക്കമിട്ടത്‌ ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങളായിരുന്നു. ആദ്ധ്യാത്മികതയെ സാംസ്‌ക്കാരിക പരിവര്‍ത്തനത്തിന്‌ വേണ്ടി വിനിയോഗിച്ച ആളാണ്‌ ശ്രീനാരായണ ഗുരു. ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ രാജ്യത്തിന്‌ ഇന്നത്തെ ഗതി വരില്ലായിരുന്നു. 21 ാം നൂറ്റാണ്ട്‌ ഭാരതത്തിന്‌ യുവത്വത്തിന്റെ നൂറ്റാണ്ടാണ്‌. ഭാരതത്തില്‍ ഇന്നുള്ളവരില്‍ 60 ശതമാനത്തിലധികം 35 ല്‍ താഴെയുള്ളവരാണ്‌. ഇത്‌ ഭാരതത്തിന്‌ വലിയ മൂലധനമാണ്‌.
ലോകത്ത്‌ പല സംസ്‌ക്കാരങ്ങളിലും പെട്ടവര്‍ 20 ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പോലും സ്‌ത്രീകള്‍ക്ക്‌ വോട്ടവകാശം നിഷേധിച്ചപ്പോള്‍ പണ്ടു കാലം മുതല്‍ സ്‌ത്രീയെ സംരക്ഷിക്കുകയും പുരുഷന്‌ തുല്യമായി കരുതുകയും ചെയ്‌തിരുന്ന സംസ്‌ക്കാരം ഇന്ത്യയിലെ മഹര്‍ഷിമാര്‍ പുലര്‍ത്തിയിന്നു. ശ്രീനാരായണ ഗുരുവിനെ പോലെയുള്ള മഹര്‍ഷിമാരുടെ ദര്‍ശനങ്ങള്‍ കന്യകുമാരി മുതല്‍ ശ്രീനഗര്‍ വരെ പിന്തുടര്‍ന്നിരുന്നെങ്കില്‍ ഇന്ത്യയില്‍ ഭീകരവാദത്തിന്‌ സ്‌ഥാനം ലഭിക്കില്ലായിരുന്നു..
വൈകുന്നേരം 4.30 ന്‌ തിരുവനന്തപുരതെത്തിയ മോദി കാര്‍ മാര്‍ഗ്ഗം ആറു മണിയോടെ വര്‍ക്കലയില്‍ എത്തുകയും 6.30 ന്‌ പരിപാടി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു. നേരത്തേ തിരുവനന്തപുരത്ത്‌ മോദിക്ക്‌ ബിജെപി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കിയിരുന്നു. വി മുരളീധരന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ അനേകം ബിജെപി പ്രവര്‍ത്തകരാണ്‌ മോദിയെ സ്വീകരിക്കാന്‍ എത്തിയത്‌. പരിപാടിയില്‍ നിന്നും കോണ്‍ഗ്രസ്‌, സിപിഎം നേതാക്കള്‍ വിട്ടു നിന്നു.
ചാതുര്‍ വര്‍ണ്ണ്യത്തെ തിരിച്ചു കൊണ്ടുവരാനാണ്‌ ശിവഗിരി സന്യാസിമാര്‍ ശ്രമിക്കുന്നതെന്ന്‌ സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. കാഷായ വസ്‌ത്രം ധരിച്ചതുകൊണ്ട്‌ മാത്രം ശ്രീനാരായണ ഗുരുവിന്റെ അനുയായി ആകില്ലെന്നും പിണറായി പറഞ്ഞു. മോദിയുടെ സന്ദര്‍ശനത്തെ കേരളത്തിന്റെ കറുത്ത ദിനം എന്നായിരുന്നു പിണറായി വിശേഷിപ്പിച്ചത്‌. നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തിന്‌ എതിരേ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാക്കമ്മറ്റി സെക്രട്ടേറിയേറ്റിന്‌ മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്‌മ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നരേന്ദ്ര മോദി വന്നതുകൊണ്ട്‌ മാത്രം കേരളത്തിന്റെ മഹത്വം കുറയില്ലെന്ന്‌ മുഖ്യമന്ത്രി നേരത്തേ വാര്‍ത്താസമ്മേളനത്തില്‍ വ്യക്‌തമാക്കി. ശിവഗിരി മഠത്തിന്റെയും 
ശ്രീനാരായണ ഗുരുരിന്റെ ആദര്‍ശങ്ങള്‍ക്കും പ്രാധാന്യമുള്ള ഇക്കാലത്ത്‌ അതിനെ വര്‍ഗീയ  വത്‌ക്കരിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

                             പ്രൊഫ്.  ജോണ്‍ കുരാക്കാർ 



വത്‌ക്കരിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

No comments:

Post a Comment

Please enter you valuable comments... Suggestions and ideas are always welcome...

Prof John Kurakar