ധാക്കയില്‍
പ്രണബ് മുഖര്‍ജി താമസിച്ച ഹോട്ടലിന് പുറത്ത് സ്‌ഫോടനം
മൂന്ന്
ദിവസത്തെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി പ്രണബ് മുഖര്‍ജി താമസിച്ച
ധാക്കയിലെ ഹോട്ടലിന് പുറത്ത് ബോംബ് സ്‌ഫോടനമുണ്ടായി. സോനാര്‍ഗാവ് പാന്‍ പെസഫിക്
ഹോട്ടലിന് പുറത്ത് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. ആര്‍ക്കും
പരിക്കില്ല. നാടന്‍ ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് പോലീസ്
അറിയിച്ചു. ബൈക്കിലെത്തിയ രണ്ടു പേര്‍ സാര്‍ക്ക് ഫൗണ്ടന് സമീപത്തു വച്ച് ഒരു
തൊപ്പിയില്‍ പൊതിഞ്ഞ നാടന്‍ ബോംബ് എറിഞ്ഞശേഷം രക്ഷപ്പെടുകയായിരുന്നു. ഇവരെ
പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. സംഭവത്തെ തുടര്‍ന്ന് ഹോട്ടലിന് ചുറ്റും സുരക്ഷ
ശക്തമാക്കിയിട്ടുണ്ട്. സ്‌ഫോടനം നടക്കുമ്പോള്‍ പ്രണബ് മുഖര്‍ജി ഹോട്ടലില്‍
ഉണ്ടായിരുന്നോ എന്നറിയില്ല.മൂന്ന് മുതിര്‍ന്ന നേതാക്കളെ അറസ്റ്റ് ചെയ്തതില്‍
പ്രതിഷേധിച്ച് ജമാ അത്തെ ഇസ്ലാമി ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ
ബന്ദിനോടനുബന്ധിച്ച് വ്യാപകമായ അക്രമസംഭവങ്ങള്‍ അരങ്ങേറുമ്പോഴാണ് പ്രണബ് മുഖര്‍ജി
ബംഗ്ലാദേശിലെത്തിയത്.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment