സ്വപ്നസൗധങ്ങളുടെ
കൂട്ടുകാരന്‍
കുടുംബസമേതം ഈ ലൊകത്തിൽ നിന്ന് യാത്രായായി
കുടുംബസമേതം ഈ ലൊകത്തിൽ നിന്ന് യാത്രായായി
കൊട്ടാരക്കര നാട്ടുകാരുടെ സ്വപ്നസൗധങ്ങള്‍ തീര്‍ക്കാന്‍ ഓടിനടന്ന ബിജു തങ്കച്ചന്റെ വീട്
എന്നേക്കുമായി നിശ്ചലമായി. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ആരും സ്വപ്നംകാണാത്ത
വീട്ടിലേക്ക് അവര്‍ യാത്രയായി. സങ്കടം ഉള്ളിലൊതുക്കി കൊട്ടാരക്കര ഉമ്മന്നൂര്‍
പഴിഞ്ഞം ഗ്രാമം കാത്തിരിക്കുന്നു, ഒരു കുടുംബത്തിനൊന്നാകെ യാത്രാമൊഴി ചൊല്ലാന്‍. കുട്ടനാട്ടില്‍ ടിപ്പറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ്
ഉമ്മന്നൂര്‍ പഴിഞ്ഞം ആലുവിളയില്‍ (ബിജുഭവന്‍) ബിജുവും (43) ഭാര്യ പ്രിന്‍സിയും
(38) മക്കളായ ആരോണും (16) ഷാരോണും (9) മരിച്ചത്. രണ്ടുവര്‍ഷം മുമ്പ് അച്ഛന്‍ എല്‍.തങ്കച്ചനും ഒരുവര്‍ഷം മുമ്പ് അമ്മ തങ്കമ്മയും മരിച്ചശേഷം ബിജുവും ഭാര്യയും മക്കളും മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. പ്ലാനേഴ്‌സ് എന്നപേരില്‍ നിര്‍മാണ കമ്പനി നടത്തുന്ന ബിജു കെട്ടിടനിര്‍മാണ മേഖലയില്‍ പ്രശസ്തി നേടിവരികയായിരുന്നു. അമ്പതോളം വീടുകളുടെ നിര്‍മാണം പലയിടത്തായി ഇപ്പോള്‍ നടക്കുന്നുണ്ട്. തൊഴിലാളികള്‍ക്കും നാട്ടുകാര്‍ക്കും മിതഭാഷിയായ ബിജുവിനോടും കുടുംബത്തോടും ഏറെ പ്രിയമായിരുന്നു. ഇവരെയെല്ലാം ഉപേക്ഷിച്ചാണ് ബിജു കുടുംബസമേതം മരണത്തിലേക്ക് യാത്രയായത്. പത്താംക്ലാസ് പരീക്ഷ എഴുതിനില്‍ക്കുന്ന മൂത്തമകന്‍ ആരോണിന് ഉപരിപഠനത്തിനുള്ള പ്രവേശനംഉറപ്പിക്കാനും എറണാകുളത്ത് ഷോപ്പിങ് നടത്താനുമായിരുന്നു കുടുംബത്തിന്റെ യാത്ര. കൊട്ടാരക്കര എം.ജി.എം. സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായ ആരോണിന് വിജയം ഉറപ്പായിരുന്നു. ഈ സന്തോഷത്തിലായിരുന്നു കുടുംബത്തിന്റ യാത്ര. ഇതേ സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിയാണ് ഷാരോണ്‍. ബിജുവിന്റെ സഹോദരങ്ങളില്‍ ഗ്രേസിമാത്രമാണ് നാട്ടിലുള്ളത്. മറ്റുസഹോദരങ്ങളായ രാജനും മിനിയും ദുബായിലാണ്. പട്ടാഴി പറങ്കിമാംമുകള്‍ മുല്ലയ്ക്കല്‍ കുടുംബാംഗമാണ് പ്രിന്‍സി. പഴിഞ്ഞം ഐ.പി.സി. സഭാംഗമായിരുന്ന ബിജുവും കുടുംബവും ഒന്നാകെ പോയി മറഞ്ഞത് സഭാംഗങ്ങളെയും ദുഃഖത്തിലാഴ്ത്തി. നാട്ടിലെത്തിച്ച മൃതദേഹം വയയ്ക്കലില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. ബന്ധുക്കള്‍ എത്തിയശേഷം പിന്നീട് ശവസംസ്‌കാരം നടക്കും.
Prof. John Kurakar
No comments:
Post a Comment