Pages

Monday, February 25, 2013

PSLV-C20 LAUNCHED 7 SATELLITES


പി.എസ്.എൽ.വി സി20 വിജയകരമായി വിക്ഷേപിച്ചു 
Indo-French oceanographic study satellite 'SARAL' and six foreign mini and micro spacecrafts were succesfully launched Monday,25th February,2013, by ISRO's PSLV-C20 rocket from this spaceport. Indian Space Research Organisation's(ISRO) workhorse Polar Satellite Launch Vehicle(PSLV) lifted off from the first launch pad of Satish Dhawan Space Centre at around 6 pm at the end of the 59-hour countdown and placed in the orbit the satellites about 22 minutes later. President Pranab Mukherjee witnessed the launch from the mission control centre here, about 110 km from Chennai. The lift-off was rescheduled to 6.01 pm, a five-minute delay, to avoid probability of collision with space debris, a normal precautionary step in a launch mission, ISRO sources said. 

The 410-kg SARAL with payloads - Argos and Altika - from French space agency CNES is meant for study of ocean parameters towards enhancing the understanding of the ocean state conditions. 
Besides SARAL, two micro-satellites UniBRITE and BRITE from Austria, AAUSAT3 from Denmark and STRaND from United Kingdom as also one micro-satellite (NEOSSat) and one mini-satellite (SAPPHIRE) from Canada were launched by PSLV, which yet again proved its versatality recording its 22nd succesful flight in a row in its 23 missions of which the first one had failed. SARAL was injected first into the space about 18 minutes after the lift-off followed by other satellites in the space of about four minutes.  
ഏഴു ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ച് ഐ.എസ്.ആർ.ഒ ഐതിഹാസിക വിജയം കൈവരിച്ചു. ഇന്ത്യയുടെ നൂറ്റിയൊന്നാമത് ബഹിരാകാശ ദൗത്യമാണ് ഇതോടെ വിജയം കണ്ടത്. അഭിമാന മുഹുർത്തത്തിന് സാക്ഷ്യം വഹിക്കാൻ രാഷ്ട്രപതി പ്രണബ് മുഖർ‌ജിയും എത്തിയിരുന്നു. 
ഇൻഡോ - ഫ്രഞ്ച് സംയുക്ത സംരംഭമായ 'സരൾ' ആണ് ഈ ദൗത്യത്തിലെ പ്രധാന ഉപഗ്രഹം. സമുദ്രങ്ങളുടെ ഉപരിതലം സൂക്ഷ്മമായി പഠിക്കാനുള്ള ഈ ഉപഗ്രഹത്തിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ ഇരു രാജ്യങ്ങളും പങ്കിടും. സമുദ്ര പഠനത്തിനുള്ള ഏറ്റവും ആധുനിക ഉപഗ്രഹങ്ങളിലൊന്നാണ് സരൾ. (സാറ്റലൈറ്റ് ഫോർ ആർഗോസ് ആൻഡ് ആൾട്ടിക). 410 കിലോഗ്രമാണ് ഇതിന്റെ ഭാരം.
ഇതു കൂടാതെ വിക്ഷേപിക്കുന്ന ആറ് ഉപഗ്രഹങ്ങളും വിവിധ രാജ്യങ്ങളിലെ സർവ്വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും നിർമ്മിച്ചവയാണ്. ഇതിൽ രണ്ടെണ്ണം കാനഡയുടേതാണ്. നിയോസാറ്റും (നിയർ എർത്ത് ഒബജക്ട് സ്‌പെയ്സ് സർവെയ്‌ലെൻസ് സാറ്റലൈറ്റ്), സഫയറും. കനേഡിയൻ സ്‌പെയ്സ് ഏജൻസി ആദ്യമായി വികസിപ്പിച്ച ബഹിരാകാശ ദൂരദർശിനിയാണ് നിയോസാറ്റ്. മക് ഡൊണാൾഡ് ഡെറ്റ്‌വൈലർ ആൻഡ് അസോഷ്യേറ്റ്സ് ആണ് 'സഫയർ' നിർമ്മിച്ചത്. ആസ്‌ട്രിയയുടെ 'ബ്രൈറ്റ്', 'യൂണിബ്രൈറ്റ്', ബ്രിട്ടന്റെ 'സ്‌ട്രാൻഡ്-1', ഡെൻമാർക്കിന്റെ 'അൗസാറ്റ്' എന്നിവയാണ് മറ്റ് ഉപഗ്രഹങ്ങൾ.

ഇതിൽ സ്‌ട്രാൻഡ്-1 ( സറേ ട്രെയിനിംഗ് റിസർച്ച് ആൻഡ് ആൻഡ് നാനോ സാറ്റലൈറ്റ് ഡെമോൺസ്‌ട്രേറ്റർ) ലോകത്തെ ആദ്യത്തെ സ്മാർട്ട് ഫോൺ ഉപഗ്രഹമാണ്. ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഗൂഗിൾ നെക്‌സസ് വൺ ഫോൺ ആണിത്. ഇതിലെ ക്യാമറ ഭൂമിയുടെ ചിത്രങ്ങൾ പകർത്തും. മറ്റ് വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള സംവിധാനവും ഫോണിലുണ്ട്. ബ്രിട്ടനിലെ സറേ സർവകലാശാലയിലെ സറേ സ്‌പെയ്സ് സെന്ററും സറേ സാറ്റലൈറ്റ് ടെക്‌നോളജി ലിമിറ്റഡും ചേർന്ന് നിർമ്മിച്ച ഈ ഉപഗ്രഹത്തിന്റെ ഭാരം നാല് കിലോഗ്രാം ആണ്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: