Pages

Sunday, February 10, 2013

MAR GEORGE MADATHIKANDATHIL ORDAINED BISHOP


മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ കോതമംഗലം മെത്രാനായി അഭിഷിക്തനായി
Mar George Madathilkandathil was ordained bishop today amidst of prayers of the multitudes of faithful at St. George’s H. S. S. Stadium, Kothamangalam. Major Archbishop Mar George Card. Alencherry was the main celebrant of the Episcopal Ordination ceremony. Mar George Punnakkottil and Mar Joseph Kallarangat were the co celebrants. A big number of bishops, priests, religious and faithful were present to witness the blessed moment. After the hymns and Psalms, Card. Mar Alencherry placed Sosappa  on the shoulder and laid Holy Gospel upon it and began the prayers for the Episcopal ordination. The prayers of Ordination reminded the Ordinandi of his duties as a pastor and the father of the folk entrusted to him. The presence of around 50 bishops indicates the collegiality of the bishops in the ministry.After the Episcopal ordination Mar George Madathilkandathil celebrated the Solemn Qurbana to thank God for the gift task given to him. Archbishop Mar Mathew Moolakkatt, Mar George Punnakkottil, Mar Mathew Anikkuzhikattil and Mar John Vadakkel were co celebrants. Holy Qurbana was followed by a public reception to which Sri. Oomman Chandi was the inaugurator. Mar Andrews Thazhath was the president of the function. Sri. Thiruvanchoor Radhakrishnan, Sri. K. M. Mani, Sri. P. J. Joseph, Sri. Anoop Jacob etc were present in the meeting.Kottayam Archdiocese extends our prayerful wishes to the new pastor of Kothamangalam diocese.


ആത്മീയത തുളുമ്പിനിന്ന പ്രാര്‍ഥനാനിര്‍ഭരമായ സായാഹ്നത്തില്‍ കോതമംഗലം രൂപതയുടെ മൂന്നാമത്തെ മെത്രാനായി മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ അഭിഷിക്തനായി. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മികത്വത്തിലായിരുന്നു ചടങ്ങ്. സ്ഥാനമൊഴിയുന്ന കോതമംഗലം ബിഷപ്പ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ സഹകാര്‍മികരായി.സെന്‍റ് ജോര്‍ജ് സ്‌കൂള്‍ മൈതാനിയില്‍ ശനിയാഴ്ച 2.30ന് മെത്രാഭിഷേക ചടങ്ങുകള്‍ തുടങ്ങി. പ്രാര്‍ഥനയും ആശംസയും നേര്‍ന്ന് നാല്പതോളം മെത്രാന്മാരും നാനൂറിലേറെ വൈദികരും ആയിരക്കണക്കിന് സന്ന്യസ്തരും പതിനായിരക്കണക്കിന് വിശ്വാസികളും പങ്കുചേര്‍ന്നു.

സ്‌കൂള്‍ മുറ്റത്തു നിന്ന് പ്രദക്ഷിണമായി നിയുക്ത മെത്രാനെയും മറ്റ് പിതാക്കന്മാരെയും വൈദികരെയും വേദിയിലേക്ക് ആനയിച്ചു. മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലിനെ മെത്രാനായി നിയമിക്കുന്ന മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ നിയമനപത്രം മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയ ചാന്‍സലറായ ഫാ. ഡോ. ആന്‍റണി കൊള്ളന്നൂര്‍ വായിച്ചു. നിയുക്ത മെത്രാന്‍ രക്തസാക്ഷികളുടെ തിരുശേഷിപ്പ് വണങ്ങി.കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യ ചടങ്ങായ കൈവെയ്പ് ശുശ്രൂഷ നിര്‍വഹിക്കുകയും ശിരസ്സില്‍ മുടി അണിയിക്കുകയും അംശവടി കൈമാറുകയും ചെയ്തു. മെത്രാന്റെ കുരിശും മോതിരവും ബിഷപ്പായി പ്രഖ്യാപിച്ച അവസരത്തില്‍ നല്‍കിയിരുന്നു. ബിഷപ്പിന്റെ ഔദ്യോഗിക പീഠത്തിലേക്ക് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലിനെ ആനയിച്ചതോടെ മെത്രാഭിഷേകം പൂര്‍ത്തിയായി.

സഹകാര്‍മികരായ മെത്രാപ്പോലീത്തമാര്‍ പുതിയ ബിഷപ്പിനെ ആശ്ലേഷിച്ച് അഭിനന്ദിച്ചു. ഇതു സംബന്ധിച്ച രേഖകളില്‍ മുഖ്യ കാര്‍മികന്‍ ഒപ്പുവെയ്ക്കുകയും ചെയ്തു.തുടര്‍ന്ന്, ബിഷപ്പ് ജോര്‍ജ് മഠത്തിക്കണ്ടത്തിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന നടന്നു. മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, മാത്യു മൂലക്കാട്ട്, മാത്യു ആനിക്കുഴിക്കാട്ടില്‍, ജോണ്‍ വടക്കേല്‍ എന്നീ പിതാക്കന്മാര്‍ സഹകാര്‍മികരായി.കുര്‍ബാനയ്ക്ക് ശേഷം പെതുസമ്മേളനം കെ.സി.ബി.സി. പ്രസിഡന്‍റ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.കോതമംഗലം രൂപതയിലെ പുറപ്പുഴ മഠത്തിക്കണ്ടത്തില്‍ എം.വി. മാത്യുവിന്റെയും (മത്തായി) ഏല്യാക്കുട്ടിയുടെയും മകനാണ് ബിഷപ്പ് ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. അദ്ദേഹത്തിന്റെ മാതാപിതാക്കളും ബന്ധുക്കളും ചടങ്ങിനെത്തിയിരുന്നു.സ്ഥാനമൊഴിഞ്ഞ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ മൂവാറ്റപുഴയിലെ 'നെസ്റ്റി'ല്‍ വിശ്രമജീവിതം നയിക്കും.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: