Pages

Wednesday, February 27, 2013

EGYPTIAN HOT AIR BALLOON CRASH


ഈജിപ്തില്‍ ബലൂണ്‍ പൊട്ടിത്തെറിച്ച്
19 ടൂറിസ്റ്റുകള്‍ മരിച്ചു

The hot air balloon crash that killed 19 tourists, including two Britons and a UK resident in Luxor, Egypt, was the second crash involving the company Sky Cruises in the space of 18 months.

Egyptian hot air balloon crash
ഈജിപ്തില്‍ നൈല്‍ നദിയുടെ പടിഞ്ഞാറന്‍ തീരമായ ലക്‌സറില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബലൂണ്‍ പൊട്ടിത്തെറിച്ച് 19 പേര്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയാണ് അപകടം ഉണ്ടായത്. 1000 അടി ഉയരത്തില്‍ നിന്നാണ് ബലൂണിന് തീപ്പിടിച്ചത്. ഒരുമിച്ച് സഞ്ചരിക്കുകയായിരുന്ന എട്ട് ബലൂണുകളിലൊന്നാണ് പൊട്ടിത്തെറിച്ചത്. മരിച്ചവരില്‍ ഒന്‍പതു പേര്‍ ഹോങ്‌കോങ്ങില്‍ നിന്നും നാലുപേര്‍ ജപ്പാനില്‍ നിന്നുമുള്ളവരാണ്.

വൈദ്യുതി കേബിളില്‍ തട്ടിയാണ് ബലൂണിന് തീപ്പിടിച്ചത്. ഇതേത്തുടര്‍ന്ന് ബലൂണിന്റെ വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്ന് നടത്തിപ്പുകാരായ സെ്‌കെ ക്രൂസ് അധികൃതര്‍ പറഞ്ഞു. പതിനഞ്ച് മീറ്ററോളം ഉയരത്തില്‍ നിന്ന് ബലൂണിന്റെ പൈലറ്റും മറ്റുചില ടൂറിസ്റ്റുകളും പുറത്തേക്ക് ചാടി. പരിക്കേറ്റ ഇവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഈജിപ്തിലെ ഏറ്റവും പ്രധാന വിനോദസഞ്ചാരമേഖലയാണ് ലക്‌സര്‍. ഇവിടെ ഇതിനു മുമ്പും ഇത്തരം അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2009-ല്‍ ബലൂണ്‍ ടവറിലിടിച്ചതിനെത്തുടര്‍ന്ന് 16 പേര്‍ക്ക് പരിക്കേറ്റിരുന്നു.

പ്രൊഫ് . ജോണ്‍ കുരാക്കാര്‍

No comments: