കൊട്ടാരക്കരയില്‍ സര്‍വമത
പ്രാര്‍ഥനയോടെ മന്നത്തിന്റെ ചരമദിനം ആചരിച്ചു
Mannathu Padmanabhan died on February 25th 1970. He was 92 years, 1 month and 23 days old when he died.Mannathu Padmanabhan (1878-1970) was a social reformer and a freedom fighter from the State of Kerala, India. He is recognised as the founder of the organisation called the Nair Service Society. This organisation represents the Nair community which constitutes almost 13 percent of the population of the state[citation needed]. Padmanabhan is considered as a visionary reformer who organised a 10 million Nair community under the NSS.
കൊട്ടാരക്കരതാലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെ നേതൃത്വത്തില്‍ യൂണിയന്‍ ഓഫീസ് അങ്കണത്തില്‍ മന്നത്തിന്റെ ചരമദിനം ആചരിച്ചു. രാവിലെ 6 മുതല്‍ ഉപവാസവും പ്രാര്‍ഥനയും ആരംഭിച്ചു. മന്നത്തിന്റെ ഛായാചിത്രത്തിന് മുന്നില്‍ ദീപം തെളിച്ച് പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് പ്രതിജ്ഞ പുതുക്കല്‍ച്ചടങ്ങ് നടന്നു. സെക്രട്ടറി സി. അനില്‍കുമാര്‍ പ്രതിജ്ഞാവാചകം ചൊല്ലി. വൈസ് പ്രസിഡന്റ് പുത്തൂര്‍ രവി അധ്യക്ഷനായി. യൂണിയന്‍ കമ്മിറ്റി അംഗങ്ങളായ വാക്കനാട് രാധാകൃഷ്ണന്‍ കെ. പ്രഭാകരന്‍നായര്‍, ആര്‍. രാജശേഖരന്‍ പിള്ള, ഗോപാലകൃഷ്ണപിള്ള, പി. ആര്‍. സുധാകരന്‍ നായര്‍, സന്തോഷ് ഉണ്ണിത്താന്‍, പി. തങ്കപ്പന്‍ പിള്ള, അനന്തമംഗലം രാധാകൃഷ്ണന്‍, ജി. ഗീതാകുമാരി, ഇന്ദിരഭായി എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. നെടുവത്തൂര്‍ 1433-ാം നമ്പര്‍ ഭഗവതിവിലാസം കരയോഗത്തില്‍ ചരമ ദിനാചരണത്തിന്റെ ഭാഗമായി ഉപവാസവും പ്രാര്‍ഥനയും പ്രതിജ്ഞ പുതുക്കലും നടന്നു. പ്രസിഡന്റ് ബി. ശിവശങ്കരപ്പിള്ള അധ്യക്ഷത വഹിച്ചു. രാജശേഖരപിള്ള, തുളസീധരന്‍ പിള്ള, ദയാനന്ദന്‍ നായര്‍, പി. ശശിധരന്‍ പിള്ള, കൃഷ്ണന്‍കുട്ടി നായര്‍, വിജയശ്രീ, ഉഷാകുമാരി എന്നിവര്‍ സംബന്ധിച്ചു.
നെടുവത്തൂര്‍ താഴം എന്‍.എസ്.എസ്. കരയോഗമന്ദിരത്തില്‍ മന്നത്തിന്റെ ചരമദിനാചരണം സമുചിതമായി ആചരിച്ചു. ഛായാചിത്രത്തിന് മുമ്പില്‍ ദീപം തെളിച്ച്, പുഷ്പാര്‍ച്ചന നടത്തി. പ്രതിജ്ഞ പുതുക്കലും നടന്നു. പ്രസിഡന്റ് ശ്രീകുമാര്‍ സെക്രട്ടറി നാരായണപിള്ള, മറ്റു കമ്മിറ്റി അംഗങ്ങള്‍ വനിത സംഘടനയെ പ്രതിനിധീകരിച്ച് ഓമനയമ്മ, ശാന്തമ്മ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment