ശിശുക്ഷേമ സമിതിയുടെ
ധീരതാ അവാര്‍ഡ് ആറു കുട്ടികള്‍ക്ക്
കേരള സംസ്‌ഥാന
ശിശുക്ഷേമ സമിതിയുടെ ധീരതാ അവാര്‍ഡ് ആറുകുട്ടികള്‍ക്ക്. നന്ദന (കൊല്ലം), അര്‍ഷാദ് അഷറഫ് (മലപ്പുറം), കെ. രമിത്ത് (കണ്ണൂര്‍), മെബിന്‍ സിറിയക് (ആലപ്പുഴ), എം.വി വിഷ്‌ണു (തൃശൂര്‍), കെ.പി. ശാലിനി (മലപ്പുറം) എന്നിവര്‍ക്കാണ് അവാര്‍ഡ്. .രമിത്തിനും മെബിന്‍
സിറിയക്കിനും വിഷ്‌ണുവിനും ദേശീയ ധീരതാ അവാര്‍ഡുകളും ലഭിച്ചിരുന്നു. മന്ത്രി ഡോ.
എം.കെ. മുനീറാണ് പത്രസമ്മേളനത്തില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. എ.ഡി.ജി.പി
ഡോ.ബി സന്ധ്യയാണ് അവാര്‍ഡിന് അര്‍ഹരായവരെ തിരഞ്ഞെടുത്തത്. അവാര്‍ഡിന് അര്‍ഹരായ
മൂന്നു കുട്ടികളുടെ പഠനത്തിനുള്ള സഹായം ശിശുക്ഷേമസമിതി നല്‍കുമെന്നും മന്ത്രി
അറിയിച്ചു. മാര്‍ച്ച് ആദ്യവാരത്തില്‍ തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങില്‍
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവാര്‍ഡുകള്‍ വിതരണം ചെയ്യും.
നിലയില്ലാക്കയത്തില്‍
താഴ്‌ന്നു പോയ ഗുരുനാഥനെ രക്ഷിച്ചതിനാണ് ചമ്പക്കുളം സെന്റ് മേരീസ് എച്ച്.എസ്.എസിലെ
പ്ലസ്‌ടു വിദ്യാര്‍ത്ഥി മെബിന്‍ സിറിയക്കിന് അവാര്‍ഡ് ലഭിച്ചത്. ആലപ്പുഴ
െകെനങ്കരി കുന്നുതറവീട്ടില്‍ സെയില്‍സ്‌മാനായ സിറിയക്ക് തോമസിന്റെയും എലിസബത്ത്
സിറിയക്കിന്റെയും മകനാണ്. പത്രസമ്മേളനത്തില്‍ ശിശുക്ഷേമസമിതിയുടെ ഭരണച്ചുമതല
വഹിക്കുന്ന ജില്ലാ കലക്‌ടര്‍ കെ.എന്‍ സതീഷും പങ്കെടുത്തു.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment