Pages

Thursday, February 21, 2013

BOMB BLAST IN HYDRABAD (21-02-2013-7P.M)

                Hyderabad bomb blast help line numbers

ഹൈദരാബാദിലെ ദില്‍സൂക്ക് നഗറിലുണ്ടായ ഇരട്ട സ്‌ഫോടനങ്ങളില്‍ 15പേര്‍ മരിച്ചു. 50ലേഹൈദരാബാദിലെ ദില്‍സൂക്ക് നഗറിലുണ്ടായ ഇരട്ട സ്‌ഫോടനങ്ങളില്‍ പത്ത് പേര്‍ മരിച്ചു. 50ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 11 പേര്‍ മരിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ സ്ഥിരീകരിച്ചു. രണ്ട് സ്‌ഫോടനങ്ങളുണ്ടായതായി കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ 19 പേര്‍ മരിച്ചതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്. 

ആദ്യ സ്‌ഫോടനത്തില്‍ എട്ടുപേരും രണ്ടാമത്തെ സ്‌ഫോടനത്തില്‍ മൂന്നുപേരുമാണ് മരിച്ചത്. ഹൈദരാബാദില്‍ സ്‌ഫോടനത്തിനുസാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നതായും സംസ്ഥാന സര്‍ക്കാരിനെ ഇക്കാര്യം അറിയിച്ചിരുന്നതായും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. ദില്‍സൂക്ക് നഗര്‍ ബസ് സ്റ്റാന്‍ഡിനു സമീപമായിരുന്നു സ്‌ഫോടനങ്ങള്‍. അഞ്ച് സ്‌ഫോടനങ്ങളുണ്ടായതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഏഴ് മണിക്കാണ് ആദ്യസേ്ഫാടനമുണ്ടായത്. തുടര്‍ന്ന് അഞ്ച് മിനുട്ടിനുശേഷം രണ്ടാമത്തെ സ്‌ഫോടനവുമുണ്ടായതായി പോലീസ് പറയുന്നു. കൂടുതല്‍ സ്‌ഫോടനങ്ങളുണ്ടായതായാണ് പ്രദേശവാസികള്‍ പറയുന്നത്. പ്രദേശത്തുനിന്നും പോലീസ് ആളുകളെ ഒഴിപ്പിക്കുകയാണ്. സൈക്കിളുകളില്‍ ഘടിപ്പിച്ച ചോറ്റുപാത്രത്തില്‍ തയ്യാറാക്കിയ ബോംബാണ് പൊട്ടിത്തെറിച്ചിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. മുന്‍പുണ്ടായ സ്‌ഫോടനങ്ങളിലും സമാനരീതിയിലുള്ള ബോംബുകളായിരുന്നു ഉപയോഗിച്ചിരുന്നത്. വൈകീട്ട് ഏഴേകാലോടെ തിരക്കേറിയ ബസ് സ്റ്റാന്‍ഡലെ ഫുട് ഓവര്‍ ബ്രിഡ്ജിനുസമീപം വെങ്കിടാദ്രി , കൊണാര്‍ക്ക് സിനിമാ തീയേറ്ററുകള്‍ക്കു മുന്നിലായിരുന്നു സ്‌ഫോടനങ്ങളുണ്ടായത്. ദേശീയ അന്വേഷണ ഏജന്‍സി സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തും. ആന്ധ്രാ മുഖ്യമുന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി സ്ഥലം സന്ദര്‍ശിച്ചു.
സ്‌ഫോടനങ്ങളെ തുടര്‍ന്ന് രാജ്യത്തെ പ്രധാനനഗരങ്ങളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സഹായത്തിന് :
ഹൈദരാബാദ് പോലീസ് കണ്‍ട്രോള്‍ റൂം : 040 - 27852435, 040 - 27852436.



Help Numbers : Dhanalaxmi Ambulance Services at Dilshuknagar - +91 9391351543, 9963857749, 9440379926

Blood Banks near Dilshuknagar : SLMS 040-64579998; Kamineni 39879999; Hima Bindu 9246373536; Balaji 24572195; ADRM 27038744.

Dilshuknagar Hospitals: Paramitha (children) 9959562951; GBR 65702345; JRD 24047440; Goldage 23449801; Hegde 64627310; Sai Ram 040-24064532; Vijaya 24069500; Savitha 66632381; Doctors 24053888; Mahalakshmi 24045138;Anurag 40-24044746; Saptagiri 66905566;FMS (teeth) 24655595;Omni 60036999; Shashi -nearest 24046772; Sigma 40-67120218; Good Life 49640328; Vasan eye 43400200; HariPrasad 24046733; Sai Kamala 44649999; Manju Sudha 40-67270197; Ikon 67115148; Paramitha 66045619; Space 49640782; Shalivahana 8686299908.

Dilshuk Nagar Police: 040-27853903 (Yadgiri), 9490617174. Near Sai Baba Temple.



                                          Prof. John Kurakar





No comments: