പ്രഭാകരന്റെ
മകന്റെ കൊലപാതകം: ശ്രീലങ്ക ആരോപണം നിഷേധിച്ചു
എല്‍.ടി.ടി.ഇ. നേതാവ് പ്രഭാകരന്റെ മകന്‍ ബാലചന്ദ്രനെ സൈന്യം
കസ്റ്റഡിയിലെടുത്തശേഷം വെടിവെച്ചുകൊല്ലുകയായിരുന്നുവെന്ന ആരോപണം ശ്രീലങ്ക
നിഷേധിച്ചു. ഇതുസംബന്ധിച്ച വാര്‍ത്തകളെ 'പൈശാചികം' എന്നാണ് വിദേശകാര്യമന്ത്രാലയം വിശേഷിപ്പിച്ചത്.
ശ്രീലങ്കന്‍ സൈന്യം 'സിവിലിയന്മാ'രെ ലക്ഷ്യമിടാറില്ലെന്ന് വാര്‍ത്ത നിഷേധിച്ചുകൊണ്ട് ന്യൂഡല്‍ഹിയിലെ ശ്രീലങ്കന്‍ ഹൈക്കമ്മീഷണര്‍ പ്രസാദ് കാര്യവാസം പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയുടെ യോഗം ജനീവയില്‍ ചേരാനിരിക്കെ തങ്ങളെ അപകീര്‍ത്തിപ്പെടുത്താനാണ് വാര്‍ത്ത ചമച്ചിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് ഡോക്യുമെന്‍ററിയില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ബ്രിട്ടന്‍ ആസ്ഥാനമായുള്ള ചാനല്‍ ഫോര്‍ ടെലിവിഷന് വേണ്ടി കല്ലം മാക്‌റെ സംവിധാനം ചെയ്ത ഡോക്യുമെന്‍ററിയിലാണ് പ്രഭാകരന്റെ 12 വയസ്സ് മാത്രം പ്രായമുള്ള മകനെ കരുതിക്കൂട്ടി വധിച്ചതാണെന്ന് ആരോപിച്ചത്. ഇത് സാധൂകരിക്കുന്ന ചിത്രങ്ങള്‍ 'നോ വാര്‍ സോണ്‍: ദി കില്ലിങ് ഫീല്‍ഡ്‌സ് ഓഫ് ശ്രീലങ്ക' എന്ന ഡോക്യുമെന്‍ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എല്‍.ടി.ടി.ഇ.യുടെ അവസാനകേന്ദ്രം പിടിക്കാന്‍ സൈന്യം നടത്തിയ ആക്രമണത്തിലാണ് ബാലചന്ദ്രന്‍ കൊല്ലപ്പെട്ടതെന്നായിരുന്നു സൈന്യത്തിന്റെ ഭാഷ്യം. എന്നാല്‍, കഴിക്കാന്‍ ബിസ്‌കറ്റ് നല്‍കിയശേഷം വളരെ അടുത്തുനിന്നും ബാലചന്ദ്രനെ വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് ഡോക്യുമെന്‍ററി ആരോപിക്കുന്നു. ജനീവയില്‍ നടക്കാനിരിക്കുന്ന മനുഷ്യാവകാശ ചലച്ചിത്രമേളയില്‍ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കും.
ഏറ്റുമുട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ബാലചന്ദ്രന്റെ നെഞ്ചില്‍ അഞ്ച് വെടിയുണ്ടകള്‍ തുളച്ചു കയറിയിരുന്നു. ഈ ചിത്രവും ഡോക്യുമെന്‍ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment