Pages

Sunday, January 6, 2013

LAND STRIKE BY CPI(M)


ഭൂസമരം ആറാം ദിവസം

ആറാം നാളിലേക്ക് കടന്ന ഭൂസമരത്തിന്റെ അലയൊലികള്‍ സംസ്ഥാനമെങ്ങും പടരുന്നു. തലചായ്ക്കാന്‍ തുണ്ടുഭൂമിയെങ്കിലും ലഭിക്കാതെ സമരഭൂമിയില്‍ നിന്ന് മടങ്ങില്ലെന്ന പ്രതിജ്ഞയുമായി ആയിരങ്ങളാണ് പ്രക്ഷോഭത്തിന് എത്തുന്നത്. തലസ്ഥാനത്ത് തുമ്പോട് മിച്ചഭൂമിയില്‍ സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം ആനാവൂര്‍ നാഗപ്പന്‍ ഉദ്ഘാടനംചെയ്തു. എസ് കെ ആശാരി, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ജെ അരുന്ധതി, ഡി കെ മുരളി, ചെറ്റച്ചല്‍ സഹദേവന്‍, മടവൂര്‍ അനില്‍, ജി വിജയകുമാര്‍, എ മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. കൊല്ലത്ത് അരിപ്പയിലെ 54 ഏക്കര്‍ മിച്ചഭൂമിയില്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ വരദരാജന്‍ ഉദ്ഘാടനംചെയ്തു.
 ആനാവൂര്‍ നാഗപ്പന്‍, കെ രാജഗോപാല്‍, ജോര്‍ജ് മാത്യു, എന്‍ എസ് പ്രസന്നകുമാര്‍, പി എ എബ്രഹാം, ജി വിക്രമന്‍ എന്നിവര്‍ സംസാരിച്ചു. കോട്ടയത്ത് മെത്രാന്‍കായലില്‍ എം എം മണി ഉദ്ഘാടനംചെയ്തു. വി പി ഇസ്മയില്‍, പി വി സുനില്‍, സിപിഐ എം ജില്ലാസെക്രട്ടറി കെ ജെ തോമസ്, വി എന്‍ വാസവന്‍, സി ജെ ജോസഫ്, പി എം തങ്കപ്പന്‍, കെ യു വര്‍ഗീസ്, പ്രൊഫ. എം ടി ജോസഫ്, പി എന്‍ പ്രഭാകരന്‍, പ്രൊഫ. ആര്‍ നരേന്ദ്രനാഥ്, എ കെ ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു. ഇടുക്കി ചിന്നക്കനാല്‍ സിങ്കുകണ്ടം കോളനിക്ക് സമീപത്തെ 114 ഏക്കര്‍ മിച്ചഭൂമിയില്‍ കെഎസ്കെടിയു സംസ്ഥാന പ്രസിഡന്റ് ബി രാഘവന്‍ ഉദ്ഘാടനംചെയ്തു. രാജന്‍ വര്‍ഗീസ്, എന്‍ വി ബേബി, സി വി വര്‍ഗീസ്, റോമിയോ സെബാസ്റ്റ്യന്‍, കെ വിപിനന്‍ എന്നിവര്‍ സംസാരിച്ചു.

പത്തനംതിട്ട ആറന്മുളയില്‍ കര്‍ഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനംചെയ്തു. പള്ളിയോട പള്ളിവിളക്ക് സംരക്ഷണസമിതി നേതൃത്വത്തില്‍ നൂറുകണക്കിന് ആളുകള്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായി എത്തി. ആറന്മുള വിമാനത്താവള വിരുദ്ധ സമരത്തിന് നേതൃത്വം നല്‍കുന്ന പള്ളിയോട പള്ളിവിളക്ക് സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ സമര വളന്റിയര്‍മാര്‍ക്ക് അവല്‍പ്പൊതിയും പഴവും നല്‍കി രക്തഹാരവും അണിയിച്ചു. പ്രൊഫ. മധുസൂദനന്‍നായര്‍, പള്ളിയോട പള്ളിവിളക്ക് സംരക്ഷണസമിതി ചെയര്‍മാന്‍ ഇന്ദുചൂഡന്‍, കെ കുമാരന്‍, കെ എം ഗോപി, ടി കെ വാസുപിള്ള, വി കെ സണ്ണി, ആര്‍ രാമകൃഷ്ണന്‍, ആര്‍ അജയകുമാര്‍, പി ഡി മോഹനന്‍, എം എം തോമസ് എന്നിവര്‍ സംസാരിച്ചു.

ആലപ്പുഴ കൈനകരിയില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ പ്രസാദും എറണാകുളം കടമക്കുടിയില്‍ സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് അംഗം സി കെ മണിശങ്കറും ഉദ്ഘാടനംചെയ്തു. പാലക്കാട് കൊല്ലങ്കോട് പുതുനഗരം പഞ്ചായത്തിലെ കരിപ്പോട് മിച്ചഭൂമിയില്‍ സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം എം ചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനംചെയ്തു. വി കെ ജയപ്രകാശ്, കെ ഡി പ്രസേനന്‍, വി പൊന്നുക്കുട്ടന്‍, വി ചെന്താമരാക്ഷന്‍ എംഎല്‍എ, എം ചന്ദ്രന്‍, ഇ എന്‍ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. തൃശൂര്‍ വടക്കാഞ്ചേരി വടക്കേക്കളം എസ്റ്റേറ്റിലെ ഭൂസമരം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ബേബിജോണ്‍ ഉദ്ഘാടനംചെയ്തു. പട്ടികജാതി ക്ഷേമസമിതി ജില്ലാ പ്രസിഡന്റ് കെ മണി, കെഎസ്കെടിയു സംസ്ഥാന ജോയിന്റ് സെക്രട്ടറി എ പത്മനാഭന്‍, ഭൂസംരക്ഷണസമിതി ജില്ലാ കണ്‍വീനര്‍ എന്‍ ആര്‍ ബാലന്‍, എം എന്‍ സത്യന്‍ എന്നിവര്‍ സംസാരിച്ചു.

മലപ്പുറം ജില്ലയില്‍ വാണിയമ്പലം പാലാമഠം മിച്ചഭൂമിയില്‍ സിപിഐ എം വണ്ടൂര്‍ ഏരിയ സെക്രട്ടറി പി രാധാകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. എം ആര്‍ സുബ്രഹ്മണ്യന്‍, എന്‍ കണ്ണന്‍, കുഞ്ഞുട്ടി പനോലന്‍, കെ പി സത്യനാഥന്‍, ശങ്കരന്‍ കൊരമ്പയില്‍, ടി രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കോഴിക്കോട് ഉള്ള്യേരി അഞ്ജനോര്‍മലയില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം മെഹബൂബ് ഉദ്ഘാടനം ചെയ്തു. ഉള്ള്യേരി പഞ്ചായത്ത് പ്രസിഡന്റ് എ പി പ്രസന്ന, കെഎസ്കെടിയു ജില്ലാ പ്രസിഡന്റ് ടി കെ കുഞ്ഞിരാമന്‍, കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് പി വിശ്വന്‍, പുരുഷന്‍ കടലുണ്ടി എംഎല്‍എ, സി ബാലന്‍, ടി പി ബാലകൃഷ്ണന്‍നായര്‍, എന്‍ ആലി എന്നിവര്‍ സംസാരിച്ചു.
 വയനാട് ജില്ലയില്‍ ഹാരിസണ്‍ മലയാളം കമ്പനി അനധികൃതമായി കൈവശം വയ്ക്കുന്ന ചുണ്ടേല്‍ സമരഭൂമിയില്‍ എകെഎസ് ജില്ലാ സെക്രട്ടറി പി വാസുദേവന്‍ ഉദ്ഘാടനംചെയ്തു. കെ ആര്‍ ജയപ്രകാശ്, സുരേഷ് താളൂര്‍, ജി പ്രതാപചന്ദ്രന്‍, പി സന്തോഷ്, എം എം ചാക്കോ, പി എ സാബു എന്നിവര്‍ സംസാരിച്ചു.കണ്ണൂരില്‍ പരിയാരം അവുങ്ങുംപൊയിലില്‍ ഭൂസംരക്ഷണസമരസമിതി ജില്ലാചെയര്‍മാന്‍ വി നാരായണണ്‍ ഉദ്ഘാടനംചെയ്തു. എന്‍ ചന്ദ്രന്‍, എം ദാമോദരന്‍, കെ ദാമോദരന്‍, ഇ ഗംഗാധരന്‍, എം വി ജനാര്‍ദനന്‍ എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് തരിമ്പ മിച്ചഭൂമിയില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ജനാര്‍ദനന്‍ ഉദ്ഘാടനംചെയ്തു. ശ്രീനിവാസഭണ്ഡാരി, സിപിഐ എം ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, കര്‍ഷകസംഘം ജില്ലാ സെക്രട്ടറി എം വി കോമന്‍നമ്പ്യാര്‍, ഭൂസംരക്ഷണസമിതി ജില്ലാ കണ്‍വീനര്‍ വി കെ രാജന്‍, കെഎസ്കെടിയു ജില്ലാ പ്രസിഡന്റ് കെ കണ്ണന്‍നായര്‍, കെ പി നാരായണന്‍, ടി കെ രവി, വി സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments:

Post a Comment

Please enter you valuable comments... Suggestions and ideas are always welcome...

Prof John Kurakar