ടാസ്മാനിയയില്‍
കാട്ടുതീ
ആയിരങ്ങള്‍ക്ക് കിടപ്പാടം
നഷ്ടമായി
ഓസ്‌ട്രേലിയന്‍ ദ്വീപായ ടാസ്മാനിയയില്‍ ഉണ്ടായ കാട്ടുതീയില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് കിടപ്പാടം നഷ്ടമായി. നാല്പതോളം വ്യത്യസ്ത കാട്ടുതീയാണ് ഉണ്ടായത്. ഇതില്‍ നാലെണ്ണം ഇപ്പോഴും നിയന്ത്രണാതീതമായി തുടരുകയാണ്. ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള തെക്കന്‍മേഖലയില്‍ ഇത് ചൂടുകാലമാണ്. തണുത്ത കാലാവസ്ഥയ്ക്ക് പേരുകേട്ട ദ്വീപാണ് വിനോദസഞ്ചാര കേന്ദ്രം കൂടിയായ ടാസ്മാനിയ. എന്നാല്‍ തലസ്ഥാനമായ ഹൊബാര്‍ട്ടിലെ താപനില വെള്ളിയാഴ്ച സര്‍വകാലറെക്കോഡായ 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ എത്തി. ചൂടുകൂടിയതോടെയാണ് കാട്ടുതീ പടര്‍ന്നത്. ഹൊബാര്‍ട്ടിന്റെ സമീപപ്രദേശമായ ഡ്യൂനല്ലിയിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. ഇവിടെ പോലീസ് സ്റ്റേഷനും സ്‌കൂളുകളുമടക്കം എണ്‍പതോളം കെട്ടിടങ്ങളും ചാമ്പലായി.
കാട്ടുതീയെത്തുടര്‍ന്ന് ടാസ്മാന്‍ പെനിന്‍സ്വില, തെക്കു കിഴക്കന്‍ ഹൊബാര്‍ട്ട് എന്നിവടങ്ങളിലേക്കുള്ള പ്രധാനവഴികള്‍ അടച്ചു. കാട്ടുതീയില്‍ നിന്ന് രക്ഷ നേടാന്‍ ചിലര്‍ പ്രസിദ്ധമായ പോര്‍ട്ട് ആര്‍തര്‍ ബീച്ചില്‍ അഭയംതേടി. അഭയാര്‍ഥികള്‍ക്ക് കപ്പലിലാണ് ഭക്ഷണമെത്തിച്ചത്. വേനല്‍ക്കാലത്ത് ഓസ്‌ട്രേലിയയില്‍ കാട്ടുതീ പതിവാണ്. 2009-ല്‍ വിക്ടോറിയയിലുണ്ടായ തീപ്പിടിത്തത്തില്‍ 173 പേര്‍ മരിക്കുകയും രണ്ടായിരത്തോളം വീടുകള്‍ കത്തിനശിക്കുകയും ചെയ്തിരുന്നു.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment
Please enter you valuable comments... Suggestions and ideas are always welcome...
Prof John Kurakar