Pages

Friday, January 18, 2013

INDIAN KIWI FRUIT


ഇന്ത്യന്‍ "കിവി" വിപണിയില്‍

കേരളത്തിലെ പഴവിപണിയില്‍ മുന്‍നിരസ്ഥാനം അലങ്കരിച്ചിരുന്ന വിദേശ കിവി പഴങ്ങളെ പിന്തള്ളി രുചിയും ഗുണമേന്മയും സമ്മേളിക്കുന്ന ഇന്ത്യന്‍ കിവി വിപണിയിലെത്തി. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അസം, അരുണാചല്‍പ്രദേശ്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലാണ് ഇന്ത്യന്‍ കിവി സമൃദ്ധമായി വളരുന്നത്. നോര്‍ത്ത് ഈസ്റ്റേണ്‍ റീജണല്‍അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിങ് കോര്‍പറേഷന്‍ എന്ന സര്‍ക്കാര്‍സ്ഥാപനമാണ് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കിവി വിപണനംചെയ്യുന്നത്. രുചിയിലും ഗുണമേന്മയിലും വിദേശ കിവിയേക്കാള്‍ മുന്നിലാണ് ഇന്ത്യന്‍ കിവിയെന്ന് കേരളത്തിലെ മൊത്തവിതരണക്കാരായ കൊച്ചിയിലെ മര്‍ഹബ ഫ്രൂട്ട് സെന്റര്‍ ഉടമ മുഹമ്മദ് നജീബ് പറഞ്ഞു. ക്യാന്‍സര്‍, കണ്ണിനെ ബാധിക്കുന്ന അസുഖങ്ങള്‍, സന്ധിവേദന, തളര്‍ച്ച, ക്ഷീണം തുടങ്ങിയ വിവിധ അസുഖങ്ങള്‍ പ്രതിരോധിക്കാന്‍ ശേഷിയുള്ള കിവിയില്‍ വിവിധ വിറ്റമിനുകളും മിനറലുകളും പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍, കാത്സ്യം, ക്രോമിയം, നാരുകള്‍ എന്നിവയുടെ ശേഖരവുമടങ്ങയിട്ടുണ്ട്. രക്തസമ്മര്‍ദവും കൊളസ്ട്രോളും കുറയ്ക്കാന്‍ ശേഷിയുള്ള ഇന്ത്യന്‍ കിവിക്ക് വില കുറവുമാണ്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: