Pages

Friday, January 11, 2013

ഡല്‍ഹിയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് സുപ്രീം കോടതി


ഡല്‍ഹിയില്‍ സ്ത്രീകള്‍
 സുരക്ഷിതരല്ലെന്ന് സുപ്രീം കോടതി

തലസ്ഥാന നഗരത്തില്‍ സ്ത്രീകള്‍ സുരക്ഷിതരാണെന്ന് കരുതാനാകില്ലെന്ന് സുപ്രീം കോടതി. സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ ന്യൂഡല്‍ഹിയില്‍ ആവര്‍ത്തിക്കപ്പെടുകയാണ്. ഈ അവസ്ഥയ്ക്ക് ഉടന്‍ പരിഹാരം കാണേണ്ടതുണ്ടെന്ന് ജസ്റ്റിസുമാരായ കെ.എസ് രാധാകൃഷ്ണന്‍, ദീപക് മിശ്ര എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ച് ചൂണ്ടിക്കാട്ടി.സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും അക്രമത്തിന് ഇരയാവുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പ്രത്യേക ബോര്‍ഡ് സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് നിയമവിദ്യാര്‍ത്ഥി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്കും ദേശീയ വനിതാ കമ്മീഷനും കോടതി നോട്ടീയച്ചു. രംണ്ടാഴ്ചയ്ക്കകം നോട്ടീസിന് മറുപടി നല്‍കണം.

ഓടുന്ന ബസ്സില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ കോടതി ആശങ്ക രേഖപ്പെടുത്തി. ഡിസംബര്‍ 16 ന് നടന്നത് ഒറ്റപ്പെട്ട സംഭവമാണെന്ന് കരുതാനാകില്ല. സ്ത്രീകള്‍ക്ക് സുരക്ഷിതമായി യാത്രചെയ്യാനും ജോലിചെയ്യാനുമുള്ള സാഹചര്യം ഉണ്ടാവണമെന്ന് കോടതി കൂട്ടിച്ചേര്‍ത്തു.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: