Pages

Sunday, December 2, 2012

THOPPIL BHASI AWARD FOR KPAC LALITHA


തോപ്പില്‍ഭാസി അവാര്‍ഡ്
കെ പി എ സി ലളിതയ്ക്ക്
Actor KPAC Lalitha has been selected for the Thoppil Bhasi Award for her contributions to Malayalam movies.The award, instituted by the Thoppil Bhasi Foundation, carries a cash prize of Rs.33,333 and plaque.Announcing the award at a press conference here on Thursday, foundation’s president Pannian Ravindran and secretary Vallikkavu Mohandas said the judging committee had selected her for the award from nominations collected through a gallop poll.The judging committee included poet O.N.V. Kurup, in addition to the president and secretary of the foundation.Mr. Ravindran said the award would be for those who had given significant contributions in their career to the Malayalam stage, movies or journalism.

മലയാള ചലച്ചിത്രവേദിക്ക് നല്‍കിയ ശ്രദ്ധേയമായ സംഭാവനകള്‍ പരിഗണിച്ച് 2012- ലെ തോപ്പില്‍ഭാസി അവാര്‍ഡ് കെ പി എ സി ലളിതയ്ക്ക്. മലയാള ചലച്ചിത്ര രംഗത്ത് സാമൂഹിക പ്രതിബദ്ധതയുള്ള ഒട്ടനവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ദീര്‍ഘവര്‍ഷങ്ങളിലെ അഭിനയ സപര്യ തുടരുന്ന കെ പി എ സി ലളിത അപൂര്‍വതകളുള്ള കലാകാരിയാണ്.
തോപ്പില്‍ഭാസി നാടകരംഗത്തും ചലച്ചിത്രരംഗത്തും പ്രതിനിധാനം ചെയ്ത കലയുടേയും സാമൂഹിക പ്രതിബദ്ധതയുടെയും നിറച്ചാര്‍ത്തുകള്‍ കെ പി എ സി ലളിതയുടെ നാടക ചലച്ചിത്ര രംഗങ്ങളിലെ സംഭാവനകളില്‍ തെളിഞ്ഞുനില്‍ക്കുന്നുണ്ടെന്ന് ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തി. പ്രൊഫ. ഒ എന്‍ വി കുറുപ്പ്, പന്ന്യന്‍ രവീന്ദ്രന്‍, ഡോ വള്ളിക്കാവ് മോഹന്‍ദാസ് എന്നിവര്‍ അടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് ഗ്യാലപ്പ്‌പോള്‍ വഴി ലഭിച്ച നിര്‍ദ്ദേശങ്ങളില്‍ നിന്നും 2012 ലെ തോപ്പില്‍ഭാസി അവാര്‍ഡിനായി കെ പി എ സി ലളിതയെ തെരഞ്ഞെടുത്തത്.
തോപ്പില്‍ഭാസി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡ് 33,333 രൂപയും കാരയ്ക്കാമണ്ഡപം വിജയകുമാര്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ്. തോപ്പില്‍ ഭാസിയുടെ കര്‍മ്മമണ്ഡലങ്ങളായ നാടകം, സിനിമ, പത്രപ്രവര്‍ത്തനം, പൊതുപ്രവര്‍ത്തനം എന്നീ മേഖലകളില്‍ വര്‍ഷംതോറും മാറിമാറി നല്‍കാന്‍ തീരുമാനിച്ചിട്ടുള്ള അവാര്‍ഡാണ് 2012 ല്‍ ചലച്ചിത്ര പ്രതിഭയായ കെ പി എ സി ലളിതയ്ക്ക് ലഭിക്കുന്നത്.
തോപ്പില്‍ഭാസിയുടെ അനുസ്മരണ ദിനമായ ഡിസംബര്‍ എട്ടിന് തിരുവനന്തപുരത്തുവച്ച് അവാര്‍ഡ് സമര്‍പ്പണം നടത്തുമെന്ന് തോപ്പില്‍ഭാസി ഫൗണ്ടേഷന്‍ ചെയര്‍മന്‍ പന്ന്യന്‍ രവീന്ദ്രന്‍, സെക്രട്ടറി ഡോ. വള്ളിക്കാവ് മോഹന്‍ദാസ്, അഡ്വ. എ ഷാജഹാന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: