Pages

Monday, December 3, 2012

KUWAITI PARLIAMENTARY ELECTION-2012


2012-കുവൈത്ത് തിരഞ്ഞെടുപ്പുഫലം മൂന്ന് വനിതകള്‍ക്ക് വിജയം

കുവൈത്തിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുഫലം പ്രഖ്യാപിച്ചു. മൂന്ന് വനിതകളടക്കം 50 സ്ഥാനാര്‍ഥികള്‍ വിജയം ഉറപ്പാക്കി. ബഹിഷ്‌കരണആഹ്വാനവുമായി പ്രതിപക്ഷം നടത്തിയ പ്രചാരണങ്ങളേയും പ്രതിപക്ഷറാലികളേയും അമ്പരപ്പിച്ച് ലിബറല്‍സ്, ഷിയറ്റ്‌സ്, കണ്‍സര്‍വേറ്റീവ്‌സ് പാര്‍ട്ടികള്‍ വന്‍വിജയം നേടി.ന്യൂനപക്ഷവിഭാഗമായ ഷിയറ്റ് നാഷണല്‍ ഇസ്‌ലാമിക് അലയന്‍സ് സ്ഥാനാര്‍ഥികള്‍ അഞ്ച് മണ്ഡലത്തില്‍ വിജയം ഉറപ്പിച്ചിട്ടുണ്ട്. 50 അംഗ പാര്‍ലമെന്റിലെ ഏറ്റവുംവലിയ അംഗസംഖ്യയോടെ 15 പേരെ പാര്‍ലമെന്റിലെത്തിച്ച ഷിയറ്റ്‌സ് വലിയ ഒറ്റക്കക്ഷിയായി.
2012 ഫിബ്രവരിയില്‍ നടന്ന കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സുന്നി-ഇസ്‌ലാമിസ്റ്റ്-ട്രൈബല്‍ അലയന്‍സിനായിരുന്നു ഭൂരിപക്ഷം. എന്നാല്‍ 2012 ഫിബ്രവരിയിലെ തിരഞ്ഞെടുപ്പില്‍ ഷിയറ്റ് നാഷണല്‍ ഇസ്‌ലാമിക് അലയന്‍സ് ആറ് സീറ്റുകള്‍മാത്രമാണ് നേടിയത്.വിജയം ഉറപ്പിച്ച വനിതകള്‍ മുന്‍മന്ത്രിയും പാര്‍ലമെന്റംഗവുമായ ഡോ. മാസുമാ അല്‍-മുബാറക് ഒന്നാം നിയോജകമണ്ഡലത്തില്‍നിന്നും, വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥയും സാമൂഹികപ്രവര്‍ത്തകയുമായ സഫ അല്‍ ഹാഷിം മൂന്നാം നിയോജക മണ്ഡലത്തില്‍നിന്നും, അഡ്വക്കറ്റ് തിക്‌റ അല്‍-റാഷിദ് നാലാം നിയോജകമണ്ഡലത്തില്‍നിന്നും വിജയിച്ചു.

മറ്റ് വിജയികള്‍: ഒന്നാം നിയോജകമണ്ഡലം: കമാല്‍ മുഹമ്മദ് അല്‍-അവാദി, അദ്‌
നാന്‍ അബ്ദുല്‍സമദ്, ഫൈസല്‍ അല്‍-ദുവേയ്‌സന്‍, യൂസുഫ് അല്‍-സല്‍സലാ, ഡോ. മാസുമാ അല്‍-മുബാരക്, അബ്ദുല്‍ഹമീദ് ദസ്തി, സാലെ അല്‍-അഷൂര്‍, നവാഫ് അല്‍-ഫാസി, ഖാലിദ് അല്‍-ഷത്തി, ഹുസൈന്‍ അല്‍-ഖലഫ്.
രണ്ടാം നിയോജകമണ്ഡലം: അലി ഫാഹാദ് അല്‍-റാഷിദ്, അദ്‌നാന്‍ അല്‍-മുത്താവ, അബ്ദുല്‍ റഹ്മാന്‍ അല്‍-ജീരാന്‍, ബേദര്‍ ഗരീബ് അല്‍-ബസാലി, ആദില്‍ മുസേയ് അല്‍-ഖറാഫി, അഹ്മദ് ഹാജി ലാറി, ഖലഫ് ദുമേയ്തിര്‍, ഖലീല്‍ ഇബ്രാഹിം അല്‍-സാലേ, ഹാമദ് സേയ്ഫ അല്‍-ഹര്‍ഷാനി, സാലേ അബ്ദുല്ല അല്‍-അത്തീബി.മൂന്നാം നിയോജകമണ്ഡലം: അലി അല്‍-ഒമേയ്ര്‍, ഖലീല്‍ അലി അബ്ദുള്ള, അഹ്മദ് അല്‍-മുലേയ്ഫി, സഫാ അല്‍-ഹാഷിം, സാദുണ്‍ ഹമദ് അല്‍-ഒത്തേയ്ബി, ഹിഷാം അല്‍ ബാഗ്‌ലി, അബ്ദുല്ല അല്‍-മായൂഫ്, നബീല്‍ അല്‍ ഫാദല്‍, യാക്കൂബ് അല്‍-സനയ്, മുഹമ്മദ് നാസര്‍ അല്‍-ജാബ്രി.നാലാം നിയോജകമണ്ഡലം: സാദ് അലി ഖാന്‍ ഫോര്‍ അല്‍-റാഷിദി, അസ്ഖര്‍ ഒവേയ്ദ് അല്‍-അനേസി, സൗദ് അല്‍-ഹൂറേജി, മുബാരക് അല്‍-ഖുറേയ്ന്‍ജി, തിയ്‌റാ അല്‍-റഷീദ്, ഖാലിദ് അല്‍-ഷുലേയ്മി, മുഹമ്മദ് അല്‍-ബാരക്, മിഷാരി അല്‍ ഹുസൈമി, മുബാരക് അല്‍-ഒറൂഫ്, മുബാരക് സാലെ അല്‍ നെജാദ.

അഞ്ചാം നിയോജകമണ്ഡലം: ഫൈസല്‍ മുഹമ്മദ് അല്‍-ഖത്തരി, അബ്ദുള്ള ഇബ്രാഹിം അല്‍-തമീമി, നാസര്‍ അബ്ദുല്‍ മൊഹ്‌സിന്‍ അല്‍-മുരി, ഹാനി ഹുസൈന്‍ ഷാന്‍സ്, ഇസ്സാം അല്‍-ദബൂസ്, താഹിര്‍ അല്‍-ഫൈലാക്കാവി, ഹമ്മാദ് അല്‍-ദുസേയ്‌രി, ഖാലിദ് അല്‍-അദ്‌വ അല്‍-ആജ്മി, സാദ് അല്‍-ബൗസ്, നാസ്സര്‍ അബ്ദുല്ല അല്‍ ഷിമിരി എന്നിവരെയാണ് യഥാക്രമം 50 അംഗ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുത്തത്.അതേസമയം തിരഞ്ഞെടുപ്പുനടപടികള്‍ ജാഗ്രതയോടെ നിയന്ത്രിച്ച വിവിധ മന്ത്രാലയഅധികൃതരേയും സേനാ വിഭാഗം മേധാവികളേയും അമീര്‍ ഷേഖ് സബ അല്‍-അഹ്മദ് അല്‍-ജാബിര്‍ അല്‍-സബ അഭിനന്ദിച്ചു.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: