Pages

Tuesday, December 4, 2012

HUNDREDS DEAD I PHILIPPIANS STORM


ചുഴിക്കൊടുങ്കാറ്റ്
ഫിലിപ്പീന്‍സില്‍ 40,000 പേര്‍ അഭയകേന്ദ്രങ്ങളില്‍

ബോഭ ചുഴലിക്കൊടുങ്കാറ്റ്നാശംവിതയ്ക്കാനാരംഭിച്ചതോടെ തെക്കന്‍ ഫിപ്പീ
ന്‍സില്‍ 40,000 പേരെഅഭയകേന്ദ്രങ്ങളിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെയാണ് ചുഴലിക്കൊടുങ്കാറ്റ് തീരത്തണഞ്ഞത്. പ്രദേശത്ത് ശക്തമായ കാറ്റിന്റെ അകമ്പടിയോടെ കനത്ത മഴ തുടരുകയാണ്.ബോഭ ചുഴലിക്കൊടുങ്കാറ്റിന്റെ ഭാഗമായി മണിക്കൂര്‍ 210 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റാണ് വീശുന്നത്. തെക്കന്‍ മേഖലയില്‍ പലയിടത്തും വൈദ്യുതിബന്ധം നഷ്ടമായി. ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. മിക്കയിടവും വെള്ളപ്പൊക്ക ഭീഷണിയിലാണ്. മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. 

ബോഭ ചുഴലിക്കൊടുങ്കാറ്റിന്റെ പാതയില്‍ താമസിക്കുന്നവര്‍ മുന്‍കരുതലെടുക്കാന്‍, പ്രസിഡന്റ് ബെനിഗ്നോ അക്വിനോ തിങ്കളാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ വര്‍ഷം രാജ്യം നേരിടുന്ന ഏറ്റവും ശക്തമായ ചുഴലിക്കൊടുങ്കാറ്റാണിതെന്ന് പ്രസിഡന്റ് പറഞ്ഞു.
 600 കിലോമീറ്റര്‍ വിസ്താരത്തിലുള്ള ചുഴിക്കണ്ണോടെയാണ് ബോഭ തീരത്തണയുന്നത്. മണിക്കൂറില്‍ 26 കിലോമീറ്റര്‍ എന്ന കണക്കിന് നീങ്ങുന്ന അത് തെക്കന്‍, മധ്യ ഫിലിപ്പീന്‍സ് പിന്നിട്ട് വ്യാഴാഴ്ചയോടെ തെക്കന്‍ ചൈനാക്കടലിലെത്തുമെന്നാണ് പ്രവചനം. 

പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: