എരിയുന്ന ആരോഗ്യം
പുകയുന്ന ആയുസ്
പുകവലിക്കുമ്പോള്‍
പുകഞ്ഞു തീരുന്നത് ഒരു മനുഷ്യായുസാണ്.
പുകവലി മനുഷ്യ ശരീരത്തില്‍ സൃഷ്‌ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ നിരവധിയാണ്. കാന്‍സര്‍പോലുള്ള മാരക രോഗങ്ങള്‍ക്ക് പുകവലി കാരണമാകുന്നു.
പുകവലി മനുഷ്യ ശരീരത്തില്‍ സൃഷ്‌ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ നിരവധിയാണ്. കാന്‍സര്‍പോലുള്ള മാരക രോഗങ്ങള്‍ക്ക് പുകവലി കാരണമാകുന്നു.
പുകവലി ശീലമുള്ളവര്‍ക്ക് ഒരു മുന്നറിയിപ്പ്
അനുകരണത്തിലൂടെ ആരംഭം
''അച്‌ഛന്‍ ബീഡി വലിക്കുന്നപോലെ കാണിച്ചേ വാവേ...'' പിച്ചവച്ചു നടക്കാന്‍ തുടങ്ങിയ
ഇത്തിരിക്കുഞ്ഞിനോട് അനുകരിക്കാന്‍ ആവശ്യപ്പെടുന്നത് അച്‌ഛന്റെ ബീഡിവലിയാണ്.
അച്‌ഛന്റെ ബീഡിവലിയുടെ ചിത്രം കുഞ്ഞിന്റെ മനസില്‍ ആഴത്തില്‍ പതിയുകയും വളര്‍ച്ചയെത്തുന്തോറും
അനുകരണം പരീക്ഷണത്തിന് വഴിമാറുന്നു.
സിനിമാ നായകന്മാരാണ് കുട്ടികളെ പുകവലിയിലേക്ക് വലിച്ചടിപ്പിക്കുന്ന മറ്റൊരു കൂട്ടര്‍. ഇഷ്‌ടനായന്‍ പുകവലിക്കുമ്പോള്‍ എന്തുകൊണ്ട് തനിക്കും അങ്ങനെ ആയിക്കൂടാ എന്ന ചിന്ത കുട്ടികള്‍ക്കുണ്ടാകുന്നു. പുകവലിക്കാത്തവര്‍ ആണത്തമില്ലാത്തവരാണെന്ന ധാരണയും കൂട്ടുകാരില്‍ നിന്നും മറ്റ് മാധ്യമങ്ങളില്‍ നിന്നുമൊക്കെ കുട്ടികളില്‍ കടന്നുകൂടുന്നു. പുകവലിക്കുന്ന സ്‌കൂള്‍ കുട്ടികളുടെ എണ്ണം വര്‍ധിച്ചുവരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. അടുത്ത കുടുംബാംഗങ്ങളില്‍നിന്നും ഇഷ്‌ട സിനിമാ താരങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ബഹുഭൂരിപക്ഷം കുട്ടികളും പുകവലി ആരംഭിക്കുന്നത്. കൂട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി പുകവലി ആരംഭിക്കുന്നതാണ് മറ്റൊവു വിഭാഗം. പുകവലിയുടെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് കുട്ടികള്‍ അല്‍പംപോലും ബോധവാന്മാരല്ല എന്നതാണ് വാസ്‌തവം. കുട്ടിക്കാലത്ത് തുടങ്ങുന്ന പുകവലി ശീലം പിന്നീട് ഉപേക്ഷിക്കാനാവില്ല.
അപകടം ക്ഷണിച്ചുവരുത്തുന്നു
ടാര്‍ കാന്‍സറിന്
കാരണമാകുമെങ്കില്‍ നിക്കോട്ടിന്‍ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് ഉയര്‍ത്തുന്നു.
കൂടാതെ പുകവലിക്ക് അടിമാക്കാനുള്ള കഴിവും നിക്കോട്ടിനുണ്ട്. പതിവായി
പുകവലിക്കുന്ന ഒരാളുടെ രക്‌തത്തില്‍ നിക്കോട്ടിന്റെ അളവ് വര്‍ധിക്കുന്നു.
നിക്കോട്ടില്‍ ഇല്ലാതാകുമ്പോള്‍ അഥവാ പുകവലിക്കാതിരുന്നാല്‍ ശാരീരിക അസ്വസ്‌ഥതകള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങും. രക്‌തത്തിലേക്ക് നിക്കോട്ടിന്‍ എത്താതെ അസ്വസ്‌ഥതകള്‍ മാറില്ല. ഇങ്ങനെ പുകവലി ഉപേക്ഷിക്കാനാവാത്ത സ്‌ഥിതിയിലേക്ക് വ്യക്‌തിയെ കൊണ്ടുചെന്നെത്തിക്കും. സിഗരറ്റില്‍ അടങ്ങിയിരിക്കുന്ന മൂന്നാമത്തെ ഘടകമാണ് കാര്‍ബണ്‍ മോണോക്‌സൈഡ് രക്‌തത്തില്‍ ഓക്‌സിജന്റെ അളവ് കുറയ്‌ക്കുന്നു. ശരീരഭാഗങ്ങളില്‍ വേണ്ടവിധത്തില്‍ രക്‌തം എത്താതിരുന്നാല്‍ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താറുമാറാവുകയും ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു.
നിക്കോട്ടില്‍ ഇല്ലാതാകുമ്പോള്‍ അഥവാ പുകവലിക്കാതിരുന്നാല്‍ ശാരീരിക അസ്വസ്‌ഥതകള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങും. രക്‌തത്തിലേക്ക് നിക്കോട്ടിന്‍ എത്താതെ അസ്വസ്‌ഥതകള്‍ മാറില്ല. ഇങ്ങനെ പുകവലി ഉപേക്ഷിക്കാനാവാത്ത സ്‌ഥിതിയിലേക്ക് വ്യക്‌തിയെ കൊണ്ടുചെന്നെത്തിക്കും. സിഗരറ്റില്‍ അടങ്ങിയിരിക്കുന്ന മൂന്നാമത്തെ ഘടകമാണ് കാര്‍ബണ്‍ മോണോക്‌സൈഡ് രക്‌തത്തില്‍ ഓക്‌സിജന്റെ അളവ് കുറയ്‌ക്കുന്നു. ശരീരഭാഗങ്ങളില്‍ വേണ്ടവിധത്തില്‍ രക്‌തം എത്താതിരുന്നാല്‍ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താറുമാറാവുകയും ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു.
ചുണ്ടിലൂടെ അപകടത്തിലേക്ക്
ചുണ്ടിലൂടെയാണ്
പുകവലിയുടെ അപകടം ശ്വാസകോശത്തിലേക്ക് കടക്കുന്നത്. ശ്വാസകോശത്തിലെത്തുന്ന പുക
അവിടെ വച്ച് രക്‌തവുമായി കലരുന്നു. വായുവില്‍ നിന്നും ഓക്‌സിജനെ വേര്‍തിരിച്ച്
രക്‌തവുമായി കലര്‍ത്തുന്ന ശ്വാസകോശത്തിലേക്കാണ് മാരക വിഷാംശങ്ങളുമായി
പുകയെത്തുന്നത്. അങ്ങനെ രക്‌തത്തിലെത്തുന്ന വിഷഘടകങ്ങള്‍ ശരീരത്തിന്റെ വിവിധ
ഭാഗങ്ങളിലെത്തുന്നു. ജീവന്‍ ആരംഭിക്കുമ്പോള്‍ മുതല്‍ അനുനിമിഷം പ്രവര്‍ത്തിക്കുന്ന
ശ്വാസകോശം, ജീവനെ നിലനിര്‍ത്തുന്ന ശ്വാസകോശത്തെ പുകച്ചു കൊല്ലുകയാണ് പുകവലിക്കാര്‍
ചെയ്യുന്നത്.
രോഗങ്ങള്‍ കാത്തിരിക്കുന്നു
ശ്വാസകോശാര്‍ബുദവും
ഹൃദ്രോഗവും കൂടാതെ ചെറുതും വലുതുമായ നിരവധി രോഗങ്ങള്‍ക്ക് പുകവലി കാരണമാകുന്നു.
വദനാര്‍ബുദം, വിട്ടുമാറാത്ത ചുമ, ശ്വാസതടസം, ലുക്കീമിയ, ക്രോണിക് ബ്രോങ്കൈറ്റിസ്, കിഡ്‌നിയിലുണ്ടാകുന്ന അര്‍ബുദം, മൂത്രാശയ അര്‍ബുദം, വന്ധ്യത, സ്‌ട്രോക്ക്, കാഴ്‌ചതകരാര്‍, തൊണ്ടയിലെ അര്‍ബുദം, കണ്ഡനാളത്തിനുണ്ടാകുന്ന അര്‍ബുദം, ഇസോഫേഗസ് അര്‍ബുദം, എയോര്‍ട്ടിക് അനോയ്‌റിസം, ആമാശയാര്‍ബുദം, പെപ്‌റ്റിക് അള്‍സര്‍, പാന്‍ക്രിയാസ്
അര്‍ബുദം, പെരിഫറല്‍ വാസ്‌കുലാര്‍ ഡിസീസ് തുടങ്ങിയ രോഗങ്ങള്‍ക്ക് പുകവലി പ്രത്യക്ഷമായോ
പരോക്ഷമായോ കാരണമാകുന്നു.
മുളയിലേനുള്ളിയില്ലെങ്കില്‍
കുട്ടികളിലെ
പുകവലി ശീലം കണ്ടില്ലെന്ന് നടിക്കരുത്. രക്ഷിതാക്കളും അധ്യാപകരും ഇക്കാര്യത്തില്‍
ജാഗ്രത പുലര്‍ത്തണം. പുകവലി ശീലമുള്ളവരില്‍ ബോധവല്‍ക്കരണം നടത്തണം. തമാശയ്‌ക്കുപോലും
പുകവലിക്കുന്നത് തടയണം. ഒരു വ്യക്‌തിയെ മാത്രം ബാധിക്കാതെ പാസീവ് സ്‌മോക്കിങ്ങിലൂടെ
സമൂഹത്തെ ആകെ ബാധിക്കുന്നതാണ് പുകവലി. രോഗികളില്‍ രോഗം മൂര്‍ഛിക്കുന്നതിനും
രോമില്ലാത്തവര്‍ക്ക് രോഗപ്രതിരോധശേഷി നശിച്ച് രോഗം എളുപ്പം പിടിപെടാനും ഇതു
വഴിവയ്‌ക്കുന്നു.
പുകവലി അന്തരീക്ഷ മലിനീകരണത്തിനും കാരണം
പുകവലിക്കുന്നത്
മനുഷ്യനെ മാത്രമല്ല, അന്തരീക്ഷത്തെയും മലിനമാക്കുന്നു. ഓരോ സിഗരറ്റും സൂക്ഷ്‌മമായ ആണവനിലയമാണെന്ന്
പഠനങ്ങള്‍. സിഗരറ്റു പുകയിലൂടെ രക്‌തത്തില്‍ അലിഞ്ഞു ചേരുന്ന നാലായിരത്തില്‍പരം
രാസഘകടങ്ങളില്‍ മാരക വികിരണ ശേഷിയുള്ള ലഡ് - 210, പൊളോണിയം - 210 എന്നിവ അടങ്ങിയിരിക്കുന്നു. സിഗരറ്റ്
വലിക്കുമ്പോള്‍ അതിലെ പത്തു ശതമാനം ആണവ മൂലകങ്ങള്‍ അപ്പോള്‍തന്നെ
ശ്വാസകോശത്തിലെത്തിച്ചേരുന്നു. അതില്‍ കുറേ ഭാഗം ആന്തരസ്‌തരങ്ങളില്‍
പറ്റിപ്പിടിക്കും. ബാക്കി രക്‌തത്തിലൂടെ ശരീരം മുഴുവന്‍ വ്യാപിക്കും. ശേഷിക്കുന്ന
തൊണ്ണൂറു ശതമാനത്തില്‍ ഏറിയ പങ്കും പുകയിലയിലൂടെ അന്തരീക്ഷത്തില്‍ എത്തി നിഷ്‌ക്രിയ
പരോക്ഷ പുകലിക്കാരുടെ ശരീരവ്യവസ്‌ഥയില്‍ ചെന്നുചേരും. ശ്വാസകോശാര്‍ബുദം ബാധിച്ച
പുകവലിക്കാരില്‍ രോഗലക്ഷണം ആദ്യം പ്രത്യക്ഷപ്പെടുന്നത് പൊളോണിയം 210 പറ്റിപ്പിടിച്ച ശ്വാസകോശ കലകളിലാണെന്ന് തെളിഞ്ഞിട്ടുണ്ട്.
പുകവലിക്കുന്നവരുടെ ശ്വാസകോശകലകളില്‍ നിന്നും മാത്രമല്ല, രക്‌തം, മൂത്രം തുടങ്ങിയ ശരീരസ്രവങ്ങളില്‍ നിന്നും ശാസ്‌ത്രജ്‌ഞര്‍ വികിരണ രാസവസ്‌തുക്കള്‍
വേര്‍തിരിച്ചെടുത്തിട്ടുണ്ട്.
പുകവലിച്ചാല്‍ അകാലവാര്‍ധക്യം
പുകവലിക്കാര്‍ക്ക്
അകാല വാര്‍ധക്യം ബാധിക്കാം. അമിതമായ പുകവലി വാര്‍ധക്യത്തെയും വാധക്യകാല
രോഗങ്ങളെയും ക്ഷണിച്ചുവരുത്തുന്നു. വാര്‍ധക്യ ലക്ഷണങ്ങള്‍ നേരത്തേ ദൃശ്യമാകുന്നു.
ചര്‍മ്മം ചുളിയുന്നു. നരബാധിക്കുന്നു, മുടി പൊഴിയുന്നു. ചര്‍മ്മത്തിന്റെ അഴകും
മിനസവും നഷ്‌ടമാകുന്നു. ചര്‍മത്തിന്റെ മൃദുത്വം നിലനില്‍ക്കുന്നത് കൊല്ലജന്‍ എന്ന
പ്രോട്ടീന്‍ വസ്‌തുവിന്റെ പ്രവര്‍ത്തനം മൂലമാണ്. പുകയില്‍ അടങ്ങിയിരിക്കുന്ന
രാസഘടകങ്ങള്‍ കൊല്ലജന്റെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നു. ഇതിന്റെ ഫലമായി ചര്‍മത്തില്‍
വരകളും ചുളിവുകളും പ്രത്യക്ഷപ്പെടും. ചെയിന്‍ സ്‌മോക്കിംഗ് നടത്തുന്നവരുടെ ചര്‍മവും
മുഖവും ശ്രദ്ധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment